POCO ഷവോമിയിൽ നിന്നും മാറി ;POCO F2 എത്തുന്നു

Updated on 17-Jan-2020
HIGHLIGHTS

POCO F1 ഫോണുകൾക്ക് ശേഷം POCO F2 ഫോണുകൾ എത്തുന്നു

പോക്കോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണ് പോക്കോയുടെ F1 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ പൊക്കോ ഷവോമിയിൽ നിന്നും വേർപ്പെടുത്തിയിരിക്കുന്നു .ഷവോമി ഇന്ത്യയുടെ മാനേജിങ് ഡയറക്റ്റർ മനു കുമാർ ജെയിൻ തന്നെയാണ് ഈ കാര്യം ട്വിറ്ററിലൂടെ ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

 

https://twitter.com/manukumarjain/status/1218072877775278080?ref_src=twsrc%5Etfw

കൂടാതെ ഈ വർഷം പോക്കോയുടെ F2 എന്ന സ്മാർട്ട് ഫോണുകൾ ഉടൻ തന്നെ പുറത്തിറങ്ങുന്നതുമ്മാണ് .പെർഫോമൻസിനു മുൻഗണന നൽകികൊണ്ട് തന്നെയാണ് പോക്കോയുടെ F2 എന്ന സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ എത്തുന്നത് .പോക്കോയുടെ F1 എന്ന സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാംമ്മിൽ പുറത്തിറങ്ങിയ മോഡലുകൾ ആണ് .

ഈ ഫോണുകളും ഇതേ റാം വേരിയന്റുകളിൽ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .അതെപോലെ തന്നെ Qualcomm Snapdragon 845  പ്രോസസറുകളിൽ ആയിരുന്നു പോക്കോയുടെ F1 ഫോണുകൾ എത്തിയിരുന്നത് .എന്നാൽ പോക്കോയുടെ F2 ഫോണുകൾ എത്തുമ്പോൾ മികച്ച പ്രോസസ്സറുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :