അമ്പരിപ്പിക്കുന്ന വിലയും 6,000MAH ബാറ്ററിയും !! പോക്കോ M3 ഇന്ത്യൻ വിപണിയിൽ എത്തുന്നു

Updated on 22-Jan-2021
HIGHLIGHTS

പൊക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു

ലോക വിപണിയിൽ പുറത്തിറങ്ങിയ പൊക്കോ എം 3 ഫോണുകളാണ് ഫെബ്രുവരി മാസ്സത്തിൽ ഇന്ത്യൻ വിപണിയിൽ എത്തുന്നത്

പോക്കോയുടെ കഴിഞ്ഞ വർഷം  ലോക വിപണിയിൽ POCO M3 എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരുന്നു എന്നാൽ ഈ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിലും പുറത്തിറങ്ങുന്നു ഫെബ്രുവരിയിൽ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം ..ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .6,000MAHന്റെ ബാറ്ററി കരുത്തിലാണ് POCO M3 എന്ന സ്മാർട്ട് ഫോണുകൾ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .POCO M3 ഫോണുകളുടെ മറ്റു സവിശേഷതകൾ .

പോക്കോയുടെ M3 സ്മാർട്ട് ഫോണുകൾ

6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .Qualcomm Snapdragon 662 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ട്രിപ്പിൾ  പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48  മെഗാപിക്സൽ  + 2   മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 6000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ 64 ജിബിയുടെ സ്റ്റോറേജ് വേരിയന്റുകളും ഇപ്പോൾ ലഭ്യമാകുന്നതാണു് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ $149  ആണ് ഇതിന്റെ ബേസ് വില വരുന്നത് .അതായത് ഇന്ത്യൻ വിപണിയിൽ എത്തുമ്പോൾ ഏകദേശം Rs 11,000 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :