പോക്കോ M2 എന്ന വമ്പൻ ഇന്ന് ഇന്ത്യൻ വിപണിയിൽ എത്തും

Updated on 08-Sep-2020
HIGHLIGHTS

പോക്കോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസ്സം എത്തുന്നു

പൊക്കോ M2 സ്മാർട്ട് ഫോണുകളാണ് സെപ്റ്റംബർ 8നു എത്തുന്നത്

ഇന്ത്യൻ വിപണിയിൽ പൊക്കോയുടെ മറ്റൊരു സ്മാർട്ട് ഫോൺ കൂടി പുറത്തിറങ്ങുന്നു .പോക്കോയുടെ M2 പ്രൊ എന്ന സ്മാർട്ട് ഫോണുകൾക്ക് ശേഷം പുറത്തിറങ്ങുന്ന സ്മാർട്ട് ഫോൺ ആണ് പോക്കോയുടെ M2 .ഇന്ന് ഉച്ചയ്ക്ക് 12 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതായിരിക്കും .അതിനു ശേഷം ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ സെയിലിനു എത്തുന്നതായിരിക്കും .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .ഫ്ലിപ്പ്കാർട്ടിൽ ഇപ്പോൾ 6 ജിബി റാംമ്മിൽ വരെ പുറത്തിറങ്ങുന്നു എന്നും കൊടുത്തിരിക്കുന്നു .എന്നാൽ പോക്കോയുടെ M2 എന്ന സ്മാർട്ട് ഫോണുകൾ 13999 രൂപ മുതൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളിൽ ഒന്നാണ് .

POCO M2 PRO സവിശേഷതകൾ

6.67-inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .ഡിസ്‌പ്ലേയ്ക്ക് പഞ്ച് ഹോൾ സെൽഫിയും ലഭിക്കുന്നുണ്ട് .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .Qualcomm Snapdragon 720G പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

മൂന്നു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും കൂടാതെ 6 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ Android 10-based MIUI 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സൽ ( with an f/1.8 aperture) + 8 മെഗാപിക്സൽ (ultra-wide-angle camera with 119-degree field-of-view) + 5  മെഗാപിക്സൽ മാക്രോ ക്യാമറ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 4K UHD at 30FPS & slow-motion എന്നിവയും ലഭിക്കുന്നതാണ് .അതുപോലെ തന്നെ  5000 mAhന്റെ (33W fast charging out-of-the-box)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 13999 രൂപയും & 6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ  മോഡലുകൾക്ക് 14999 രൂപയും & 6 ജിബിയുടെ റാം ,128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 16999 രൂപയും ആണ് വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :