ഓപ്പൺ സെയിലുമായി ഇതാ പോക്കോ M2 എത്തിയിരിക്കുന്നു

Updated on 01-Oct-2020
HIGHLIGHTS

പോക്കോയുടെ ഏറ്റവും പുതിയ എം 2 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 24*7

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും

10999 രൂപ മുതലാണ് ഈ ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും പോക്കോയുടെ M2 ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓപ്പൺ സെയിലിലൂടെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ ICICI ബാങ്ക് നൽകുന്ന 750 രൂപയുടെ ക്യാഷ് ബാക്കും ഇന്ന് ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

പോക്കോയുടെ M2 -ഫീച്ചറുകൾ

6.53 -inch Full HD+ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .MediaTek Helio G80  പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .

ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ  + 8 മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 5  മെഗാപിക്സൽ മാക്രോ ക്യാമറ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .

6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും & 6 ജിബിയുടെ റാം കൂടാതെ128  ജിബിയുടെ  മോഡലുകൾക്ക് 12 499 രൂപയും ആണ് വില വരുന്നത് .ൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇന്ന്  ഇപ്പോൾ ഓപ്പൺ സെയിലിലൂടെ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :