Poco F4 5G സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു
ജൂൺ 23 നു ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയും എത്തുന്നു
ഇന്ത്യൻ വിപണിയിൽ ഇതാ മറ്റൊരു രണ്ടു 5ജി സ്മാർട്ട് ഫോണുകൾ കൂടി പുറത്തിറങ്ങുന്നു .Poco F4 5G & Poco F4 GT 5Gഎന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ 23 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുക .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകൾ തന്നെയാണ് .
Snapdragon 870 പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .5ജി സപ്പോർട്ട് ലഭിക്കുന്ന പ്രോസ്സസറുകൾ തന്നെയാണ് ഇത് .അതുപോലെ തന്നെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ വരെ റാംമ്മിൽ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങും എന്നാണ് .
അതുപോലെ തന്നെ ഡിസ്‌പ്ലേയുടെ ഫീച്ചറുകളിൽ പ്രതീഷിക്കുന്നത് 6.67 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് .കൂടാതെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 64 മെഗാപിക്സലിന്റെ പിൻ ക്യാമറകളിലാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ ഫോണുകളിൽ 4,500 mAhന്റെ ബാറ്ററി ലൈഫും പ്രതീക്ഷിക്കാവുന്നതാണ് .
120hz റിഫ്രഷ് റേറ്റും ഈ പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .Poco F4 5G എന്ന സ്മാർട്ട് ഫോണുകളാണ് ജൂൺ 23 നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത്.30000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാകും Poco F4 5G എന്ന സ്മാർട്ട് ഫോണുകൾ .