64MP ക്യാമറയിൽ POCO F2 PRO സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി ;വില വിവരങ്ങൾ നോക്കാം

64MP ക്യാമറയിൽ  POCO F2 PRO സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തി ;വില വിവരങ്ങൾ നോക്കാം
HIGHLIGHTS

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരുന്നു

പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നു .POCO F2 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഈ വർഷം ആദ്യമായിരുന്നു പോക്കോയുടെ F2 എന്ന സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തിയിരുന്നത് .മികച്ച വാണിജ്യമായിരുന്നു ഈ സ്മാർട്ട് ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ ലഭിച്ചിരുന്നത് .ഇപ്പോൾ ഇതാ POCO F2 PRO എന്ന സ്മാർട്ട് ഫോണുകളും എത്തിയിരിക്കുന്നു .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

POCO F2 PRO SPECIFICATIONS

6.67 ഇഞ്ചിന്റെ Super AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20:9 ആസ്പെക്റ്റ് റെഷിയോയാണ് ഇതിനുള്ളത് .കൂടാതെ സംരക്ഷണത്തിന് Gorilla Glass 5 നൽകിയിരിക്കുന്നു .അടുത്തതായി ഈ ഫോണുകളിൽ എടുത്തു പറയേണ്ടത് ഈ സ്മാർട്ട് ഫോണുകളുടെ പ്രോസസറുകളെക്കുറിച്ചാണ് .Qualcomm Snapdragon 865 ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ 8 ജിബിയുടെ റാംമ്മും കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലും ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾക്കും 64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 5മെഗാപിക്സൽ ( telephoto lens ) 13 മെഗാപിക്സലിന്റെ ( ultra-wide camera) + 2 മെഗാപിക്സൽ ( depth sensor) എന്നിവയാണ് ഇതിനുള്ളത് .

അതുപോലെ തന്നെ 20 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,700mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 30W ഫാസ്റ്റ് ചാർജിങും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് . 8K വീഡിയോ റെക്കോർഡിങ് സഹിതം ഈ സ്മാർട്ട് ഫോണുകൾ സപ്പോർട്ട് ചെയ്യുന്നുണ്ട് .

POCO F2 PRO: PRICING AND AVAILABILITY

Poco F2 Pro സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 499 Euros (approx INR 40,752) മുതലാണ് .അതായത് 6 ജിബിയുടെ വേരിയന്റുകൾക്കാണ് ഈ വില വരുന്നത് .എന്നാൽ 8 ജിബിയുടെ വേരിയന്റുകൾക്ക് 599 Euros രൂപയും ആണ് വില വരുന്നത് .Neon Blue, Phanton White, Electric Purple കൂടാതെ  Cyber Grey എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo