POCO X2 ഫോണുകളിൽ Android 11 അപ്പ്‌ഡേഷനുകൾ

Updated on 24-Feb-2020
HIGHLIGHTS

പുതിയ അപ്പ്‌ഡേഷനുകൾ പോക്കോയുടെ X2 ഫോണുകളിൽ ലഭിക്കുന്നു

പോക്കോയുടെ ഏറ്റവും പുതിയതായി പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ആൻഡ്രോയിഡിന്റെ പുതിയ അപ്പ്‌ഡേഷനുകൾ ലഭ്യമാകുന്നതാണു് .ആൻഡ്രോയിഡിന്റെ 11 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് പോക്കോയുടെ ഉപഭോതാക്കൾക്ക് .ലഭ്യമാകുന്നത് .നിലവിൽ ആൻഡ്രോയിഡിന്റെ 10 ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .Qualcomm Snapdragon 730G  പ്രോസസറുകളിൽ ആയിരുന്നു പോക്കോയുടെ ഈ സ്മാർട്ട് ഫോണുകൾ എത്തിയിരുന്നത് .

പോക്കോയുടെ X2 

6.67 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .1080 x 2400 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .കൂടാതെ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് ഇതിന്റെ മറ്റൊരു പ്രധാന സവിശേഷത .സംരക്ഷണത്തിന് Corning Gorilla Glass v5 ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രൊസസ്സറുകളുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ Snapdragon 730G ലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു പ്രധാന സവിശേഷത ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .Android v10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .കൂടാതെ 512 ജിബി വരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകൾ ആണ് .

64+8+2+2 മെഗാപിക്സലിന്റെ ക്വാഡ് പിൻ ക്യാമറകളും കൂടാതെ 20 + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ .4500 mAhന്റെ ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .മൂന്നു വേരിയന്റുകൾ ആണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .6 ജിബിയുടെ റാം + 64 ജിബിയുടെ സ്റ്റോറേജ് * 6 ജിബിയുടെ റാം + 128 ജിബിയുടെ സ്റ്റോറേജ് & 8 ജിബിയുടെ റാം + 256 ജിബിയുടെ സ്റ്റോറേജുകളിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :