പോക്കോയുടെ പുതിയ C3 സ്മാർട്ട് ഫോണുകൾ നാളെ പുറത്തിറങ്ങുന്നു
പോക്കോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഒക്ടോബർ 6നു എത്തുന്നു
Poco C3 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
ഫ്ലിപ്പ്കാർട്ടിൽ ആണ് ഈ ഫോണുകളുടെയും സെയിൽ നടക്കുന്നത്
പോക്കോയുടെ എം 2 എന്ന ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ശേഷം ഇതാ പുതിയ ഫോണുകളുമായി പൊക്കോ ഇന്ത്യൻ വിപണിയിൽ എത്തുന്നു .പോക്കോയുടെ സി 3 എന്ന സ്മാർട്ട് ഫോണുകളാണ് ഒക്ടോബർ 6നു ഇന്ത്യൻ വിപണിയിൽ പുറത്തിറക്കുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു .ഗെയിമിങ്ങിനു അനിയോജ്യമായ സ്മാർട്ട് ഫോൺ എന്ന തലക്കെട്ടോടെയാണ് ഫ്ലിപ്പ്കാർട്ടിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് .ഒക്ടോബർ 6നു ഉച്ചയ്ക്ക് 12 മണിയ്ക്ക് ഇതിന്റെ ലോഞ്ച് ആരംഭിക്കുന്നതാണ് .ശേഷം ഫ്ലാഷ് സെയിൽ നടക്കുന്നത് ഫ്ലിപ്പ്കാർട്ടിൽ തന്നെയാണ് .
ഓപ്പൺ സെയിലുമായി ഇതാ പോക്കോ M
6.53 -inch Full HD+ ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1,080×2,340 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 3 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു ഈ ഫോണുകളുടെ .മറ്റൊരു സവിശേഷ ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസസറുകൾ ആണ് .MediaTek Helio G80 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .
ക്വാഡ് പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .13 മെഗാപിക്സൽ + 8 മെഗാപിക്സൽ (ultra-wide-angle സെൻസറുകൾ ) + 5 മെഗാപിക്സൽ മാക്രോ ക്യാമറ + 2 മെഗാപിക്സൽ ഡെപ്ത് സെൻസറുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ 5000 mAhന്റെ (support for 18W fast charging)ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .
6 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾക്ക് 10999 രൂപയും & 6 ജിബിയുടെ റാം കൂടാതെ128 ജിബിയുടെ മോഡലുകൾക്ക് 12 499 രൂപയും ആണ് വില വരുന്നത് .ൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഓപ്പൺ സെയിലിലൂടെ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.