സൗജന്യ ഇന്റർനെറ്റ് ഇന്ത്യയിൽ ;പ്രധാന മന്ത്രിയുടെ പി എം വാനി എത്തുന്നു

Updated on 11-Dec-2020
HIGHLIGHTS

ഇന്ത്യയിൽ എവിടെയും അതിവേഗ സൗജന്യ ഇന്റർനെറ്റ് സംവിധാനവുമായി പി എം വനി

പബ്ലിക്ക് വൈ ഫൈ ആക്സസ് ആണ് ഇതുകൊണ്ടു ഉണ്ടേശിക്കുന്നത്

പി എം വാനി എന്നാണ് ഇതിന്റെ പേര്

പുതിയ വിപ്ലവം ഇന്ത്യയിൽ സൃഷ്ടിക്കുവാൻ ഇതാ പ്രധാന മന്ത്രിയുടെ പി എം വാനി എന്ന പബ്ലിക്ക് വൈഫൈ ആക്സസ് സർവീസുകൾ ഇന്ത്യയിൽ ഉടനീളം എത്തുന്നു .നിലവിൽ ഇന്റർനെറ്റിന്റെ ആവിശ്യം കൂടിവരുകയാണ് .അതുപോലെ തന്നെ സ്മാർട്ട് ഫോണുകളുടെ ഉപഭോതാക്കളിലും വർദ്ധനവാണ് ഓരോ വർഷം കഴിയുംതോറും നടന്നുകൊണ്ടിരിക്കുന്നത് .ഇപ്പോൾ ഡിജിറ്റൽ പേ മെന്റ് സംവിധാനമാണ് കൂടുതലായും നടക്കുന്നത് .ഏതൊരു കാര്യത്തിന് നമുക്ക് കൈയ്യിൽ ക്യാഷ് കരുതാതെ തന്നെ പണമിടപാടുകൾ നടത്തുവാൻ ഇന്ന് സാധിക്കുന്നു .

എന്നാൽ ഇതിനെല്ലാം നമുക്ക് ഇന്റർനെറ്റ് ആവിശ്യം ആയി വരുന്നു .അതുപോലെ തന്നെ കൊറോണയുടെ പശ്ചാത്തലത്തിൽ സ്‌കൂളുകളും കോളേജുകളും അതുപോലെ മറ്റു സ്ഥാപനങ്ങളും എല്ലാം തന്നെ ഓൺലൈൻ വഴിയുള്ള പഠനങ്ങളും മറ്റുമാണ് നടത്തുന്നത് .ഇതിനായും ഇന്റർനെറ്റ് സേവനങ്ങൾ ആവിശ്യമായി വരുന്ന സാഹചര്യത്തിലാണ് പി എം വാനിയുടെ ആവിശ്യം ഇന്ത്യയിൽ വേണ്ടത് .സൗജന്യ ഡാറ്റ ഉപയോഗിക്കുന്നതിനു ഈ പബ്ലിക്ക് വൈഫൈ സംവിധാനത്തിലൂടെ സാധിക്കുന്നതാണ് .

പൊതു വൈഫൈ സ്പോട്ടുകൾ നിർമ്മിക്കുവാൻ അനുമതി നൽകിയതായാണ് കേന്ദ്ര സർക്കാർ അറിയിച്ചിരിക്കുന്നത് .രാജ്യത്ത് ഒരു വലിയ തരത്തിലുള്ള ഡാറ്റ തരംഗം പി എം വാനിയിലൂടെ സാധിക്കും എന്നാണ് കരുതുന്നത് .അതുപോലെ തന്നെ പി എം വാനി സർവീസുകൾ എത്തിക്കഴിഞ്ഞാൽ നിങ്ങളുടെ അടുത്തുള്ള വൈഫൈ സ്പോട്ടുകൾ കണ്ടെത്തുവാനുള്ള ആപ്ലിക്കേഷനുകളും നിർമ്മിക്കും എന്നാണ് പറയുന്നത് .അത് നിങ്ങളുടെ അടുത്തുള്ള സൗജന്യ വൈഫൈ സ്പോട്ടുകൾ കണ്ടെത്തുവാൻ സഹായിക്കുന്നു .

അതുപോലെ തന്നെ പി എം വാനി എന്നത് പൂർണമായും സൗജന്യമായ ഒരു സേവനമാണ് .അതുപോലെ തന്നെ ഈ പി എം വനി സർവീസുകൾക്ക് പ്രേതെകമായ ഒരു രെജിസ്ട്രേഷനുകളോ കൂടാതെ മറ്റു ചാർജുകളോ ഒന്നും തന്നെ ഈടാക്കില്ല എന്നാണ് കമ്മ്യൂണിക്കേഷൻ മന്ത്രി ശ്രീ രവി ശങ്കർ പ്രസാദ് പറഞ്ഞിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :