സ്റ്റൈലിഷ് സ്റ്റൈലിഷ് ;ഗൂഗിൾ പിക്സൽ 6എ ഫോണുകൾ ഇതാ പുറത്തിറക്കി
ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചു
Pixel 6a എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
ഗൂഗിളിന്റെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഗൂഗിൾ Pixel 6a എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ ഗൂഗിൾ ഫോണുകൾക്ക് ഒപ്പം തന്നെ Pixel Buds Pro ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .ഈ വർഷം അവസാനത്തോടുകൂടി ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തും എന്നാണ് ഇപ്പോൾ ഗൂഗിൾ ഇന്ത്യ ഒഫീഷ്യൽ ആയി തന്നെ അറിയിച്ചിരിക്കുന്നത് .പ്രധാന സവിശേഷതകൾ നോക്കാം .
GOOGLE PIXEL 6A SPECS AND FEATURES
ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.1-inch FHD+ 60Hz AMOLED ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .കൂടാതെ ഗൊറില്ല ഗ്ലാസ് 3 പ്രൊട്ടക്ഷനും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Tensor GS101 പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .കൂടാതെ Android 12 ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വിപണിയിൽ എത്തിയിരിക്കുന്നു .
ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12.2+12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് നൽകിയിരിക്കുന്നത് .4306mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .WiFi 6, Bluetooth 5.2, 5G എന്നിവ മറ്റു ഫീച്ചറുകളാണ് .$449 ഡോളർ ആണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 34730 രൂപയ്ക്ക് അടുത്ത് വരും .