ഇന്ന് മൊബൈൽ റീച്ചാർജുകളും കൂടാതെ മറ്റു പണമിടപാടുകളും നടത്തുന്നതിന് ഒരുപാടു വാലറ്റ് ആപ്ലികേഷനുകൾ ഉണ്ട് .Paytm ,ഗൂഗിൾ പേ ,ഫോൺ പേ അടക്കമുള്ള ധാരാളം ഓൺലൈൻ പേയ്മെന്റ് ആപ്ലികേഷനുകൾ രാജ്യത്തുണ്ട് .എന്നാൽ അതിൽ നിലവിൽ എടുത്തു പറയേണ്ട ഒരു ആപ്ലികേഷൻ ആണ് Paytm വാലറ്റ് .ധാരാളം ഉപഭോക്ക്താക്കൾ പണമിടപാടുകൾക്കും കൂടാതെ റീച്ചാർജുകൾക്കും എല്ലാം Paytm ഉപയോഗിക്കുന്നുണ്ട് .
https://twitter.com/Paytm/status/1145535604387528704?ref_src=twsrc%5Etfw
എന്നാൽ ഇപ്പോൾ ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും Paytm ആപ്ലികേഷനുകൾക്ക് എതിരെ ചാർജ് ഈടാക്കുന്നു എന്ന തരത്തിൽ ട്വിറ്ററിൽ ധാരാളം പോസ്റ്റുകൾ വരുന്നുണ്ട് .റീച്ചാർജ്ജ് ചെയ്യമ്പോൾ 1 രൂപ മുതൽ 6 രൂപവരെ Paytm ഈടാക്കുന്നു എന്ന തരത്തിലുള്ള പോസ്റ്റുകൾ ഇപ്പോൾ ട്വിറ്ററിൽ എത്തിയിരിക്കുന്നു .സ്ക്രീൻ ഷോട്ടുകൾ അടക്കമാണ് പല ഉപഭോക്താക്കളും പോസ്റ്റ് ചെയ്തിരിക്കുന്നത് .
https://twitter.com/bscsatyajit/status/1534030818783694848?ref_src=twsrc%5Etfw