Google പ്ലേ സ്റ്റോറിൽ നിന്നും പേ ടി എം ആപ്പ് നീക്കം ചെയ്തു
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു ആപ്പ് കൂടിയാണ്
ഇന്ന് ഡിജിറ്റൽ ഇന്ത്യയിൽ ഏറ്റവും കൂടുതൽ തിളങ്ങി നിൽക്കുന്ന ഒരു ആപ്ലികേഷൻ ആണ് Paytm .ഇന്ത്യയിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ പേമെന്റുകളും കൂടാതെ മറ്റു റീച്ചാർജുകളും എല്ലാം ചെയ്യുന്നതിന് ഉപയോഗിക്കുന്ന ആപ്ലിക്കേഷനുകളിൽ ഒന്നാണ് ഇത് .ഇന്ത്യയിൽ നിന്നുള്ള ഒരു കമ്പനികൂടിയാണ് paytm എന്നതും ഏറെ ശ്രദ്ധേയമായ കാര്യമാണ് .
എന്നാൽ ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറുകളിൽ നിന്നും Paytm നെ ഗൂഗിൾ നീക്കം ചെയ്തിരിക്കുന്നു .ഓൺലൈൻ വാതുവെയ്പ്പ് എന്ന പേരിലാണ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Paytm ആപ്ലികേഷനുകളെ ഇപ്പോൾ നീക്കം ചെയ്തിരിക്കുന്നത് .
വാതുവെപ്പുകൾ നടത്തുന്ന ഗെയിമുകളെ Paytm സപ്പോർട്ട് ചെയ്യുന്നു എന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ഇപ്പോൾ ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും Paytm ആപ്ലികേഷനുകളെ നീക്കം ചെയ്തിരിക്കുന്നത് .