25000 രൂപ റെയിഞ്ചിൽ ഫോൾഡ് ESCOBAR FOLD 1 ഫോണുകൾ

Updated on 06-Dec-2019
HIGHLIGHTS

ബഡ്ജറ്റ് റെയിഞ്ചിൽ ഈ ഫോൾഡബിൾ ഫോണുകൾ വാങ്ങിക്കാം

സാംസങ്ങിന്റെയും കൂടാതെ മോട്ടോയുടെയും ഫോൾഡ് ഫോണുകൾക്ക് തൊട്ടുപിന്നാലെ ഇപ്പോൾ പുതിയ ബഡ്ജറ്റ് ഫോൾഡബിൾ ഫോണുകളുമായി PABLO ESCOBAR’S എത്തുന്നു . ESCOBAR FOLD 1 എന്ന പേരിൽ പുറത്തിറക്കുന്ന ഈ ഫോൾഡിങ് ഫോണുകൾ ഏകദേശം 25000 രൂപ റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഫോൾഡബിൾ സ്മാർട്ട് ഫോണുകൾ ആണ് .ഇപ്പോൾ ഈ ഫോണുകളുടെ ഫസ്റ്റ് ലുക്ക് പിക്ച്ചറുകൾ സോഷ്യൽ മീഡിയായിൽ വളരെ ജനപ്രീതി നേടിക്കഴിഞ്ഞു.

.

 ESCOBAR FOLD 1 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 7.8 ഇഞ്ചിന്റെ ഫ്ലെക്സിബിൾ അമലോഡ് ഡിസ്‌പ്ലേയിൽ ആണ് പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ 1920 x 1444  പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .ഏകദേശം uawei Mate X ഫോൾഡ് ഫോണുകൾ പോലെ തന്നെയാണ് ഇത് .കൂടാതെ ഈ ഫോണുകളുടെ പ്രൊസസ്സറുകൾ പ്രവർത്തിക്കുന്നത് Snapdragon 855 ലാണ് .അതുപോലെ തന്നെ 8 ജിബിയുടെ റാം കൂടാതെ 512 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ എന്നിവ ഇതിനുണ്ട് .

ഈ ഫോൾഡബിൾ ഫോണുകൾക്ക് രണ്ടു ക്യാമറകൾ ആണുള്ളത് .ഈ ക്യാമറകൾ തന്നെയാണ് റിയർ ക്യാമറകൾ ആയും കൂടാതെ സെൽഫി ക്യാമറകൾ ആയും ഉപയോഗിക്കുന്നത് .16 MP f/1.8 + 20 MP f/1.8 ക്യാമറകൾ ഈ ഫോൾഡബിൾ ഫോണുകൾക്ക് നൽകിയിരിക്കുന്നു .4000mAhന്റെ ബാറ്ററി ലൈഫും ഈ ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .അതുപോലെ ആൻഡ്രോയിഡിന്റെ Android 9 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണുകൾ പ്രവർത്തിക്കുന്നത് .ഇതിന്റെ വില $349 (Rs 25,000 approx) രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :