വിവോയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കുക

വിവോയുടെ സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ ഇത് ശ്രദ്ധിക്കുക
HIGHLIGHTS

Section 420 പ്രകാരം ഇപ്പോൾ കേസ് ഫയൽ ചെയ്തിരിക്കുന്നു

മീററ്റ് പോലീസ് ആണ് ഇപ്പോൾ ഇത്തരത്തിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്

ഇന്ത്യൻ വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നത് ചൈനയുടെ ഇലട്രോണിക്സ് ഉത്പന്നങ്ങൾ തന്നെയാണ് .ഇപ്പോൾ ഇന്ത്യയും ചൈനയും തമ്മിലുള്ള പ്രേശ്നത്തിൽ ചൈനയുടെ ഉത്പന്നങ്ങൾ ബഹിഷ്‌ക്കരിക്കണം എന്നാണ് നിലവിൽ ഉയർന്നുവന്നിരിക്കുന്ന ആവിശ്യം .ടിക്ക് ടോക്ക് അടക്കമുള്ള ആപ്ലികേഷനുകൾക്ക് ഇതിനോടകം തന്നെ നിരോധിക്കണം എന്ന ആവിശ്യം ഉയർന്നുവന്നിരുന്നു .

അതുപോലെ തന്നെയാണ് സ്മാർട്ട് ഫോൺ രംഗത്തും .ചൈനീസ് സ്മാർട്ട് ഫോണുകളെ ബാൻ ചെയ്യണം എന്നരീതിയിൽ ഹാഷ് ടാഗുകൾ എല്ലാം തന്നെ പ്രത്യക്ഷപ്പെട്ടിരുന്നു .എന്നാൽ ഇപ്പോൾ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് പുറത്തുവന്നിരിക്കുന്നത് .

ഇന്ത്യയിൽ ഏകദേശം 13000 സ്മാർട്ട് ഫോണുകൾക്ക് മുകളിൽ ഒരേ IMEI നമ്പറിലാണ് എത്തിയിരിക്കുന്നത് എന്നാണ് മീററ്റ് പോലീസ് ഇപ്പോൾ പറഞ്ഞിരിക്കുന്നത് .വിവോയുടെ സ്മാർട്ട് ഫോണുകൾക്ക് എതിരെയാണ് ഇപ്പോൾ ഇങ്ങനെ ഒരു പരാതി ഉയർന്നിരിക്കുന്നത് .

ഇന്ത്യൻ പീനൽ കോഡ് Section 420  പ്രകാരം കേസ് ഫയൽ ചെയ്തിരിക്കുന്നു .വളരെ ഭയപ്പെടുന്ന ഒരു വർത്തതന്നെയാണ് ഇപ്പോൾ മീററ്റ് പോലീസ് പുറത്തുവിട്ടിരിക്കുന്നത് .എന്നാൽ കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പ്രതീക്ഷിക്കാം .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo