AMOLED ഡിസ്‌പ്ലേയിൽ ഒപ്പോയുടെ വാച്ചുകൾ പുറത്തിറക്കി

Updated on 07-Feb-2022
HIGHLIGHTS

ഒപ്പോയുടെ പുതിയ വാച്ചുകൾ വിപണിയിൽ അവതരിപ്പിച്ചു

ഒപ്പോ റെനോ 7 സീരിസ്സ് ഫോണുകളും വിപണിയിൽ അവതരിപ്പിച്ചു

5999 രൂപ മുതലാണ് വാച്ചുകളുടെ വില വരുന്നത്

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകളും കൂടാതെ പുതിയ വാച്ചുകളും ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു.Oppo Watch Free കൂടാതെ ഒപ്പോ റെനോ 7 സീരിസ്സ് എന്നിവയാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ വാച്ചുകൾക്ക് 5,999 രൂപയും അതുപോലെ തന്നെ സ്മാർട്ട് ഫോണുകൾക്ക് 28999 രൂപ മുതലാണ് വില ആരംഭിക്കുന്നത് .

OPPO WATCH FREE SPECS AND FEATURES

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഇതിനു 1.64 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 280×456 പിക്സൽ റെസലൂഷനും കൂടാതെ 326ppi പിക്സൽ ഡെൻസിറ്റിയും നൽകിയിരിക്കുന്നു .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ OPPO WATCH FREE വാച്ചുകൾ  230mAh ന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .ഒപ്പോയുടെ ഈ വാച്ചുകൾക്ക് 14 ദിവസ്സത്തെ വരെ ബാറ്ററി ലൈഫ് ലഭിക്കും എന്നാണ് കമ്പനി പറയുന്നത് .

100 നു മുകളിൽ സ്പോർട്സ് മോഡലുകൾ ഈ വാച്ചുകളകിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു .ക്രിക്കറ്റ് ,നീന്തൽ ,വോളിബോൾ ,നടത്തം ,ഓട്ടം ,heart rate, SpO2 കൂടാതെ സ്ലീപ്പ് മോണിറ്ററിംഗ് അടക്കമുള്ള ഓപ്‌ഷനുകൾ ഇതിൽ ലഭിക്കുന്നതാണ് .വിലയിലേക്കു വരുകയാണെങ്കിൽ 5,999 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ഈ വാച്ചുകൾ സെയിലിനു എത്തി കഴിഞ്ഞാൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

റെനോയുടെ പുതിയ ഫോണുകൾ ;റെനോ 7 പ്രോ 5ജിയുടെ കസ്റ്റമൈസ് ചെയ്ത 5ജി ചിപ്പ്സെറ്റ്- മീഡിയടെക് ഡൈമെന്‍സിറ്റി 1200 മാക്സ് പ്രകടന മികവ് നല്‍കുന്നു. റെനോ7 5ജിക്ക് ശക്തി പകരുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 900 ജി എസ്ഒസിയാണ്.ശ്രേണിയുടെ മറ്റ് പ്രധാന സവിശേഷതകള്‍- 65 വാട്ട് സൂപ്പര്‍ വൂക്ക് ഫ്ളാഷ് ചാര്‍ജ്, 4500എംഎഎച്ച് ബാറ്ററി, റെനോ7 പ്രോ 5ജി ഉപഭോക്താക്കള്‍ക്ക് 256ജിബി സ്റ്റോറേജും 12ജിബി റാമും ഉണ്ട്. റെനോ ശ്രേണിയില്‍ വരുന്നത് ഒപ്പോയുടെ പുതിയ കളര്‍ ഒഎസ്12 ആണ്.ഒപ്പോ റെനോ 7 പ്രോ 5ജി ഫോണിന് 39,999 രൂപയും ഓള്‍-റൗണ്ടര്‍ റെനോ 7 5ജി ഫോണിന് 28,999രൂപയുമാണ് വില.

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :