48 മെഗാപിക്സൽ ക്യാമറയിൽ ഒപ്പോയുടെ റെനോ സ്മാർട്ട് ഫോണുകൾ
ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ലോകവിപണിയിൽ പുറത്തിറക്കായി .ഓപ്പോ Renoകൂടാതെ Reno 10x സൂം എന്നി മോഡലുകളാണ് പുറത്തിറക്കിയിരിക്കുന്നത് .കാമറകൾക്കും പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ ഏറ്റവും വലിയ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .പോപ്പ് അപ്പ് സെൽഫി ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .
ഒപ്പോ Reno 10x Zoom ന്റെ പ്രധാന സവിശേഷതകൾ
6.65 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 2340 x 1080പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ മറ്റൊരു സവിശേഷതയിൽ പറയേണ്ടത് ഇതിന്റെ സിസ്ത് ജനറേഷൻ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എൻജിൻ & ഡോൾബി സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാൻ കൂപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഇതിനുണ്ട് .
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സലിന്റെ ( Sony IMX586 ) + 8 മെഗാപിക്സലിന്റെ ( secondary sensor ) + 13 മെഗാപിക്സലിന്റെ (periscope telescopic ) ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് (shark fin pop-up )സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4065mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .
6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 3,999 Yuan (approx Rs 41,000) മുതൽ 4,799 Yuan (approx Rs 49,500)വരെയാണ് ഉള്ളത് .
ഒപ്പോ Reno സ്റ്റാൻഡേർഡ് എഡിഷൻ
6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .19.5:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് ..അതുപോലെ തന്നെ Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ Qualcomm Snapdragon 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .48 + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് ക്യാമറകളുമാണ് ഇതിനുള്ളത് .Android 9 Pieൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,765mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .2,999 Yuan (approx Rs 31,000) രൂപമുതൽ 3,599 Yuan (approx Rs 37,000) വരെയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .