48MP + 8MP + 13MP ക്യാമറയിൽ ഒപ്പോയുടെ റെനോ 10X സൂം ഇന്ത്യൻ വിപണിയിൽ എത്തി ,വില ?

Updated on 28-May-2019
HIGHLIGHTS

ഒപ്പോയുടെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി .ഒപ്പോ റെനോ കൂടാതെ ഒപ്പോ റെനോ 10X സൂം എന്നി മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ക്യാമറകളും കൂടാതെ ആന്തരിക സവിശേഷതകളും ആണ് .രണ്ടു സ്മാർട്ട് ഫോണുകളും 48 മെഗാപിക്സലിന്റെ ക്യാമറയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ഇതിന്റെ മറ്റു പ്രധാന സവിശേഷതകൾ മനസ്സിലാക്കാം .

ഒപ്പോ Reno 10x Zoom ന്റെ പ്രധാന സവിശേഷതകൾ

 6.65 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 2340 x 1080പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ മറ്റൊരു സവിശേഷതയിൽ പറയേണ്ടത് ഇതിന്റെ സിസ്ത് ജനറേഷൻ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എൻജിൻ & ഡോൾബി സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാൻ കൂപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഇതിനുണ്ട് .

ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സലിന്റെ ( Sony IMX586 ) + 8 മെഗാപിക്സലിന്റെ ( secondary sensor ) + 13 മെഗാപിക്സലിന്റെ (periscope telescopic ) ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ്‌ അപ്പ് (shark fin pop-up )സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4065mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855ലാണ് പ്രോസസറുകളുടെ പ്രവർത്തനം .

6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് മോഡലുകൾ ആണ് വിപണിയിൽ എത്തിയിരിക്കുന്നത് .39990 രൂപമുതൽ 49990 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .ജൂൺ 7 മുതൽ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഒപ്പോ Reno സ്റ്റാൻഡേർഡ് എഡിഷൻ

6.4 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .19.5:9 ഡിസ്പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് ..അതുപോലെ തന്നെ  Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ Qualcomm Snapdragon 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .48 + 5 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ്‌ അപ്പ് ക്യാമറകളുമാണ് ഇതിനുള്ളത് .

Android 9 Pieൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .3,765mAhന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .32990 രൂപയാണ് ഇതിന്റെ വിപണിയിലെ വിലവരുന്നത് .

 

 

Image Source

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :