Oppo Reno 8 ഫോണുകൾ ഇന്ത്യയിൽ അവതരിപ്പിച്ചു ;വില ?

Updated on 19-Jul-2022
HIGHLIGHTS

Oppo Reno 8, Reno 8 Pro ഫോണുകൾ ഇതാ ഇന്ത്യയിൽ പുറത്തിറക്കി

80W ഫാസ്റ്റ് ചാർജിങ്ങിൽ ആണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Oppo Reno 8, Reno 8 Pro എന്നി രണ്ടു സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Dimensity 8100-Max പ്രോസ്സസറുകളിൽ വരെയാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .29999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വിപണിയിലെ വില ആരംഭിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

OPPO RENO 8 SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.43-inch Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ Gorilla Glass 5  സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയ്ഡ് 12 ബേസ് ആയിട്ടുള്ള ColorOS 12 ലാണ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAhന്റെ (supports 80W fast wired charging out-of-the-box )ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .29999 രൂപയാണ് ഇതിന്റെ വില വരുന്നത് .

OPPO RENO 8 PRO SPECIFICATIONS

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ  6.7-Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ Gorilla Glass 5  സംരക്ഷണവും ,120Hz  റിഫ്രഷ് റേറ്റും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Dimensity 8100-Max പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയ്ഡ് 12 ബേസ് ആയിട്ടുള്ള ColorOS 12 ലാണ് പ്രവർത്തനം .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 12 ജിബിയുടെ റാം കൂടാതെ 256  ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAhന്റെ (supports 80W fast wired charging out-of-the-box )ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .45999  രൂപയാണ് ഇതിന്റെ വില വരുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :