ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു
OPPO Reno 8 സീരിസ്സ് ആണ് വിപണിയിൽ ഇന്ന് എത്തുന്നത്
ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറങ്ങുന്നു .OPPO Reno 8 സീരിസ്സ് ഫോണുകളാണ് വിപണിയിൽ എത്തുന്നത് .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ വിലയും അതുപോലെ തന്നെ കുറച്ചു ഫീച്ചറുകളും ഇതാ ലീക്ക് ആയിരിക്കുന്നു .ലീക്ക് സൂചിപ്പിക്കുന്നതും പ്രകാരം ഈ സ്മാർട്ട് ഫോണുകൾ ഏകദേശം 30000 രൂപ മുതൽ 45000 രൂപ റെയ്ഞ്ചിൽ വരെ എത്തുന്ന ഫോണുകളിൽ ഒന്നാകും .
അതുപോലെ തന്നെ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ കുറച്ചു ആന്തരിക സവിശേഷതകളും ലീക്ക് ആയിരിക്കുന്നു .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 8 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ & 12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .
കൂടാതെ ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ സ്മാർട്ട് ഫോണുകൾ രണ്ടു നിറങ്ങളിൽ വിപണിയിൽ എത്തും എന്നാണ് സൂചനകൾ .ഷിമ്മർ ഗോൾഡ് കൂടാതെ ഷിമ്മർ ബ്ലാക്ക് എന്നി നിറങ്ങളിൽ വിപണിയിൽ എത്തുമെന്നാണ് സൂചനകൾ .കൂടാതെ ഈ സീരീസുകളിൽ പ്രതീക്ഷിക്കുന്നത് MediaTek Dimensity 8100 Max പ്രോസ്സസറുകളാണ് .
മികച്ച ക്യാമറകൾ തന്നെ ഒപ്പോയുടെ റെനോ 8 സീരീസുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .അതിൽ പ്രതീക്ഷിക്കാവുന്ന ഒന്നാണ് 50 മെഗാപിക്സലിന്റെ Sony IMX766 സെൻസറുകൾ .കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളിൽ വരെ ഈ സ്മാർട്ട് ഫോണുകൾ എത്തും എന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ടുകൾ .ഇന്ന് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നതാണ് .