Oppo Reno 8 Lite 5G സ്മാർട്ട് ഫോണുകൾ ഇതാ പുറത്തിറക്കി

Updated on 06-Jun-2022
HIGHLIGHTS

Oppo Reno 8 Lite 5G സ്മാർട്ട് ഫോണുകൾ വിപണിയിൽ അവതരിപ്പിച്ചു

Snapdragon 695 പ്രോസ്സസറുകളിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Oppo Reno 8 Lite 5G ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ EUR 429 ആണ് വിപണിയിലെ വില വരുന്നത് .ഇന്ത്യൻ വിപണയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ഏകദേശം 35000 രൂപയ്ക്ക് അടുത്താണ് വരുന്നത് .Oppo Reno 8 Lite 5G ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Oppo Reno 8 Lite 5G സവിശേഷതകൾ

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43 ഇഞ്ചിന്റെ ഫുൾ HD AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Qualcomm Snapdragon 695 5ജി പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്.

അതുപോലെ തന്നെ 1TB  കാർഡുകൾ ഉപയോഗിച്ചു വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് മൂന്നു പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .അതുപോലെ തന്നെ ആൻഡ്രോയിഡിന്റെ 12 ലാണ് ഈ ഫോണുകളുടെ ഓ  
എസ് പ്രവർത്തനം നടക്കുന്നത് .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4500mAhന്റെ ബാറ്ററി കരുത്തിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .ഇന്ത്യൻ വിപണിയിൽ ഈ ഫോണുകൾ എത്തുന്നതിനെക്കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .ഈ സ്മാർട്ട് ഫോണുകളുടെ വില നോക്കുകയാണെങ്കിൽ EUR 429 ആണ് വിപണിയിലെ വില വരുന്നത് .ഇന്ത്യൻ വിപണയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില ഏകദേശം 35000 രൂപയ്ക്ക് അടുത്താണ് വരുന്നത് .
 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :