ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിലൂടെ വാങ്ങിക്കാം
ഒപ്പോയുടെ ഏറ്റവും പുതിയതായി ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകളിൽ ഒന്നായിരുന്നു OPPO RENO 8 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ പ്രീ ഓർഡറുകൾ ആരംഭിക്കുന്നു .ഇപ്പോൾ ഇതാ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആരംഭിച്ചിരിക്കുന്നു .ക്യാഷ് ബാക്ക് ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
OPPO RENO 8 SPECIFICATIONS
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.43-inch Full HD+ AMOLED ഡിസ്‌പ്ലേയിലാണ് വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .കൂടാതെ Gorilla Glass 5 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Dimensity 1300 പ്രോസ്സസറുകളിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ആൻഡ്രോയ്ഡ് 12 ബേസ് ആയിട്ടുള്ള ColorOS 12 ലാണ് പ്രവർത്തനം .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 50 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .4,500mAhന്റെ (supports 80W fast wired charging out-of-the-box )ബാറ്ററി ലൈഫും കാഴ്ചവെക്കുന്നതാണ് .29999 രൂപയാണ് ഇതിന്റെ വില വരുന്നത് .