റെനോ 7 5ജി സീരിസ്സ് ഫോണുകൾ നാളെ വിപണിയിൽ പുറത്തിറങ്ങും

Updated on 03-Feb-2022
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

Oppo Reno 7 സീരിസ്സ് ഇതാ ഇന്ത്യൻ വിപണിയിൽ എത്തുന്നു

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .ഒപ്പോയുടെ റെനോ 7 സീരിസ്സ് ആണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .നാളെയാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഒരുപാടു മികച്ച സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു തന്നെയാണ് ഇതും എത്തുന്നത് .

ഈ സ്മാർട്ട് ഫോണുകളുടെ മികച്ച ഫീച്ചറുകൾ പ്രതീക്ഷിക്കുന്നത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .ലോകത്തിലെ തന്നെ ആദ്യത്തെ സോണി IMX709 സെൻസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറങ്ങുന്നത് .ഫ്ലാഗ്ഷിപ്പ് സെൻസറുകളിൽ ഏറ്റവും പുതിയ സെൻസറുകളാണ് സോണിയുടെ IMX709 .

അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്നത് മികച്ച ബാറ്ററി ലൈഫ് ആണ് .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം റെനോയുടെ ഈ സ്മാർട്ട് ഫോണുകൾ 65w super vooc  ചാർജ്ജ് സപ്പോർട്ടിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുക .അതായത് 5 മിനുറ്റ്കൊണ്ട് തന്നെ 4 മണിക്കൂർ വീഡിയോ പ്ലേ ബാക്ക് ലഭിക്കും .

5ജി സപ്പോർട്ടിൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .mediatek dimensity 1200മാക്സ്  പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .കൂടാതെ സ്റ്റൈലിഷ് ഡിസൈനും ഈ റെനോ 7 സീരിസ്സ് സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ട ഒന്നാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :