ഒപ്പോയുടെ RENO 5ജി സ്മാർട്ട് ഫോണുകൾ പുറത്തിറക്കി

Updated on 22-Jul-2019
HIGHLIGHTS

 

കഴിഞ്ഞ മാസം ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ ആണ് ഒപ്പോയുടെ RENO കൂടാതെ RENO 10X സൂ സ്മാർട്ട് ഫോണുകൾ .48 മെഗാപിക്സലിന്റെ ക്യാമറയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഒപ്പോ RENO സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഇതാ RENOയുടെ 5G സ്മാർട്ട് ഫോണുകൾ ചൈനയിൽ നടന്ന മൊബൈൽ വേൾഡ് കോൺഗ്രസിൽ പുറത്തിറക്കിയിരിക്കുന്നു .

6.65 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .കൂടാതെ 2340 x 1080പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ  Gorilla Glass 6 സംരക്ഷണവും ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നു .കൂടാതെ മറ്റൊരു സവിശേഷതയിൽ പറയേണ്ടത് ഇതിന്റെ സിസ്ത് ജനറേഷൻ ഫിംഗർ പ്രിന്റ് സെൻസറുകളാണ് .കൂടാതെ ഗെയിം കളിക്കുന്നവർക്കായി പുതിയ ഗെയിം ബൂസ്റ്റ് 2 എൻജിൻ & ഡോൾബി സപ്പോർട്ടും ഇതിൽ ലഭ്യമാകുന്നതാണു് .കൂടാതെ ഹീറ്റിംഗിനെ പ്രതിരോധിക്കുവാൻ കൂപ്പർ ട്യൂബ് ലിക്വിഡ് കൂളിംഗ് ടെക്നോളജിയും ഇതിനുണ്ട് .
ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .48 മെഗാപിക്സലിന്റെ ( Sony IMX586 ) + 8 മെഗാപിക്സലിന്റെ ( secondary sensor ) + 13 മെഗാപിക്സലിന്റെ (periscope telescopic ) ക്യാമറകളാണ് ഇതിനുള്ളത് .കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ്‌ അപ്പ് (shark fin pop-up )സെൽഫി ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .മൂന്നു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .4065mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .Qualcomm Snapdragon 855ലാണ് പ്രോസസറുകളുടെ പ്രവർത്തനം .

8ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് അതുപോലെ തന്നെ മെമ്മറി കാർഡ് വഴി വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ആൻഡ്രോയിഡിന്റെ  Android 9 Pie ( ColorOS 6) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഒപ്പോയുടെ റെനോ 10X സൂം എന്ന സ്മാർട്ട് ഫോണുകൾക്ക് സമാനമായ സവിശേഷതകളാണ് ഇതിനും നൽകിയിരിക്കുന്നത് .ക്യാമറകൾക്കും കൂടാതെ ഗെയിമെഴ്സിനും മുൻഗണന നൽകിക്കൊണ്ടാണ് ഒപ്പോയുടെ RENO 5G സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :