ഒപ്പോ റെനോയുടെ ഈ കൊമ്പൻ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നു

ഒപ്പോ റെനോയുടെ ഈ കൊമ്പൻ ഇന്ത്യൻ വിപണിയിൽ ഉടൻ എത്തുന്നു
HIGHLIGHTS

Oppo Reno 5 Pro എന്ന സ്മാർട്ട് ഫോണുകൾ ഉടൻ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാം

2021 ന്റെ ആദ്യം തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാം

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് OPPO RENO 5 PRO എന്ന സ്മാർട്ട് ഫോണുകൾ .കഴിഞ്ഞയാഴ്ചയിൽ ആയിരുന്നു ഈ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിലും ഉടൻ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .2021 ന്റെ ആദ്യം തന്നെ OPPO RENO 5 പ്രൊ എന്ന  സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .MediaTek 1000+ പ്രോസ്സസറുകളിലായിരുന്നു ഇത് പുറത്തിറങ്ങിയിരുന്നത് .OPPO RENO 5 പ്രൊ ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

ഡിസ്‌പ്ലേയുടെ ഫീച്ചറുകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.55 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .AMOLED പാനലുകൾക്ക് ഒപ്പം 90Hz റിഫ്രഷ് റേറ്റും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ ഇൻ ഡിസ്പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .  MediaTek Dimensity 1000+ പ്രോസ്സസറുകളിലാണ് ഈ സ്മാർട്ട് ഫോണുകളുടെ പ്രവർത്തനം നടക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ,കൂടാതെ 12 ജിബിയുടെ റാം & 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 11ൽ തന്നെയാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഗെയിമെഴ്സിന് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ്  OPPO RENO 5 PRO എന്ന സ്മാർട്ട് ഫോണുകൾ .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64  മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64  മെഗാപിക്സൽ (Sony IMX766 lens with an f/1.8 aperture ) + 8  മെഗാപിക്സൽ അൾട്രാ വൈഡ് സെൻസറുകൾ + 2  മെഗാപിക്സൽ ടെലിഫോട്ടോ ലെൻസുകൾ + 2 മെഗാപിക്സൽ മാക്രോ ലെൻസുകൾ എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .കൂടാതെ ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .കൂടാതെ 4,350mAh ന്റെ ബാറ്ററി ലൈഫും (65W fast charging out-of-the-box ) ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo