12ജിബി റാം,5ജി സപ്പോർട്ട് !! ഒപ്പോയുടെ റെനോ 5 സീരിയസ്സ് പുറത്തിറക്കി

12ജിബി റാം,5ജി സപ്പോർട്ട് !! ഒപ്പോയുടെ റെനോ 5 സീരിയസ്സ് പുറത്തിറക്കി
HIGHLIGHTS

ഒപ്പോയുടെ പുതിയ രണ്ടു സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കി

Oppo Reno 5 5g,Oppo Reno 5 പ്രൊ 5g എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലൈക വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത്

ഒപ്പോയുടെ പുതിയ 5ജി സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Oppo Reno 5 5g,Oppo Reno 5 പ്രൊ 5g എന്നി സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ രണ്ടും 5ജി സപ്പോർട്ടോടുകൂടിയാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .Oppo Reno 5 5g,Oppo Reno 5 പ്രൊ 5g ഫോണുകളുടെ പ്രധാന സവിശേഷതകൾ  നോക്കാം .

Oppo Reno 5 5g-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് OLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .പ്രോസ്സസറുകളുടെ പ്രവർത്തനം നോക്കുകയാണെങ്കിൽ Qualcomm Snapdragon 765 ലാണ് പ്രവർത്തനം നടക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ക്യാമറകളിലേക്കു വരുകയാണെങ്കിൽ 64 മെഗാപിക്സൽ ക്വാഡ് ക്യാമറകൾ തന്നെയാണ് ഈ ഫോണുകൾക്കും നൽകിയിരിക്കുന്നത് .64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് Oppo Reno 5 5g സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Oppo Reno 5 5g സ്മാർട്ട് ഫോണുകൾക്ക് CNY 2699 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 30000 രൂപയ്ക്ക് അടുത്തുവരും .

Oppo Reno 5 പ്രൊ  5g-സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.55 ഇഞ്ചിന്റെ ഡിസ്‌പ്ലേയാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .പ്രോസ്സസറുകളുടെ പ്രവർത്തനം നോക്കുകയാണെങ്കിൽ Qualcomm Snapdragon 765 ലാണ് പ്രവർത്തനം നടക്കുന്നത് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ട മറ്റൊന്നാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം .ആൻഡ്രോയിഡ് 11 ലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ Dimensity 1000 plus പ്രോസ്സസറുകളിലും പുറത്തിറങ്ങിയിരുന്നു .

അതുപോലെ തന്നെ ക്യാമറകൾക്ക്  Oppo Reno 5 സ്മാർട്ട് ഫോണുകളുടെ അതെ ഫീച്ചറുകൾ തന്നെയാണ് നൽകിയിരിക്കുന്നത് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ Oppo Reno 5 പ്രൊ  5g ഫോണുകൾക്ക് CNY 3399 രൂപയാണ് വില വരുന്നത് .ഇന്ത്യൻ വിപണിയിൽ താരതമ്മ്യം ചെയ്യുമ്പോൾ ഏകദേശം 38000 രൂപയ്ക്ക് അടുത്തുവരും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo