വിലകെട്ടു ഞെട്ടേണ്ട ;ഒപ്പോ റെനോ 4 SE 5ജി ഫോണുകൾ പുറത്തിറക്കി

വിലകെട്ടു ഞെട്ടേണ്ട ;ഒപ്പോ റെനോ 4 SE 5ജി ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ലോക വിപണിയിൽ അവതരിപ്പിച്ചു

Oppo Reno 4 SE സ്മാർട്ട് ഫോണുകളാണ് വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത്

65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഇതിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .Oppo Reno 4 SE എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ലോക വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടു ഒപ്പോ പുറത്തിറക്കിയ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഒപ്പോയുടെ Oppo Reno 4 SE എന്ന സ്മാർട്ട് ഫോണുകൾ .65W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടോടെയാണ് Oppo Reno 4 SE ഫോണുകൾ എത്തിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

Oppo Reno 4 SE-സവിശേഷതകൾ നോക്കാം 

ഈ സ്മാർട്ട് ഫോണുകൾ 6.43  ഇഞ്ചിന്റെ ഫുൾ Hd പ്ലസ്  അമലോഡ്  ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass  നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .MediaTek Dimensity 720  ലാണ് പ്രവർത്തിക്കുന്നത് .

കൂടാതെ  ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .8  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 8  ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .Reno 4 എസ് ഈ ഫോണുകൾക്ക് ട്രിപ്പിൾ  ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 8  മെഗാപിക്സൽ  +2 മെഗാപിക്സൽ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ OPPO RENO 4  se ഫോണുകൾക്ക്  പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4300mAh  ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  65W ന്റെ (65W Fast Charging) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ സ്മാർട്ട് ഫോണുകൾക്ക് വിപണിയിൽ CNY 2,499 (ഏകദേശം Rs. 27,100) രൂപയാണ് വില വരുന്നത് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo