എം എസ് ധോണി എഡിഷൻ ; റെനോ 4 പ്രൊ സ്പെഷ്യൽ എഡിഷൻ സെയിൽ ഇന്ന്

എം എസ് ധോണി എഡിഷൻ ; റെനോ 4 പ്രൊ സ്പെഷ്യൽ എഡിഷൻ സെയിൽ ഇന്ന്
HIGHLIGHTS

OPPO RENO 4 PRO സ്പെഷ്യൽ എഡിഷൻ ഇന്ന് സെയിലിനു എത്തും

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ ആണ്

34999 രൂപയാണ് ഈ സ്പെഷ്യൽ എഡിഷന്റെ വില വരുന്നത്

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു  . OPPO RENO 4 PRO സ്പെഷ്യൽ എഡിഷൻ എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ  ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത്   ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ  സെയിലിനു നാളെ  എത്തുന്നതായിരിക്കും .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ സൂപ്പർ അമലോഡ്  ഡിസ്‌പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass  നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 720G ലാണ് പ്രവർത്തിക്കുന്നത് .

കൂടാതെ  ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .8  ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്  .Reno 4 Pro ഫോണുകൾക്ക് ക്വാഡ്  ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 8  മെഗാപിക്സൽ  +2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ OPPO RENO 4 PROഫോണുകൾക്ക്  പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത്  .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  65W ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .

ഈ ചാർജറുകളുടെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .34990 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .ഇന്ന്  ഉച്ചയ്ക്ക് 12 മണി മുതൽ  ഫ്ലിപ്പ്കാർട്ടിൽ  ഫ്ലാഷ് സെയിലിനു എത്തുന്നതായിരിക്കും .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo