മാസ്മരിക ക്യാമറകളിൽ ഇതാ OPPO RENO 4 PRO ജൂലൈ 31നു എത്തുന്നു

Updated on 29-Jul-2020
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തുന്നു

OPPO RENO 4 PRO ഫോണുകളാണ് ജൂലൈ 31 നു ഇന്ത്യൻ വിപണിയിൽ എത്തുന്നത്

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Snapdragon 720G പ്രോസസറുകളിലാണ് എത്തുന്നത്

Reno 4 Pro ഫോണുകൾക്ക് മൂന്നു ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത്

മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു . OPPO RENO 4 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഈ  മാസം 31 നു ഇന്ത്യൻ വിപണിയിൽ എത്തുന്നത് .പുറത്തിറങ്ങിയതിന് ശേഷം ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു എത്തുന്നതായിരിക്കും .എന്നാൽ ഈ ഫോണുകൾ നേരത്തെ തന്നെ ലോക വിപണിയിൽ എത്തിയിരിക്കുന്നു .ഇ ഫോണുകളുടെ പ്രതീഷിക്കുന്ന സവിശേഷതകൾ നോക്കാം .

ഈ സ്മാർട്ട് ഫോണുകൾ 6.55 ഇഞ്ചിന്റെ Full HD+ ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ  20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass 6 നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 765G ലാണ് പ്രവർത്തിക്കുന്നത് .

കോഡോയാതെ ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .12 ജിബിയുടെ റാം കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ എത്തുന്നത് .Reno 4 Pro ഫോണുകൾക്ക് മൂന്നു ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 13 മെഗാപിക്സൽ (telephoto lens with 2x optical zoom) +12 മെഗാപിക്സൽ (ultra-wide-angle camera with 120-degree ) എന്നിവയാണ് പിന്നിൽ നൽകിയിരിക്കുന്നത് .

കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  65W ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .ഈ ചാർജറുകളുടെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :