പുതിയ ടെക്ക്നോളജിയിൽ പുറത്തിറങ്ങിയ ഒപ്പോ റെനോ 4 പ്രൊയുടെ ആദ്യ സെയിൽ നാളെ
ഒപ്പോയുടെ ഏറ്റവും പുതിയ OPPO RENO 4 PRO ഫോണുകൾ ഇന്ത്യൻ വിപണിയിൽ എത്തി
നാളെ ആമസോൺ വഴി ഫ്ലാഷ് സെയിലിലൂടെ വാങ്ങിക്കാവുന്നതാണ്
ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങിയിരുന്നു . OPPO RENO 4 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് ഈ സ്മാർട്ട് ഫോണുകൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ സെയിലിനു ആഗസ്റ്റ് 5നു എത്തുന്നതായിരിക്കും .ക്യാമറകൾക്കും കൂടാതെ പെർഫോമൻസിനും മുൻഗണന നൽകിക്കൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .മറ്റു സവിശേഷതകൾ നോക്കാം .
ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ സൂപ്പർ അമലോഡ് ഡിസ്പ്ലേയിലാണ് എത്തിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷത്തിനു ഈ ഫോണുകൾക്ക് Gorilla Glass നൽകിയിരിക്കുന്നു .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾ തന്നെയാണ് .Qualcomm Snapdragon 720G ലാണ് പ്രവർത്തിക്കുന്നത് .
കൂടാതെ ആന്തരിക സവിശേഷതകളും മികവ് പുലർത്തിയിരുന്നു .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിലാണ് ഈ ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .Reno 4 Pro ഫോണുകൾക്ക് ക്വാഡ് ക്യാമറകളാണ് പിന്നിൽ നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ പ്രൈമറി ക്യാമറ + 8 മെഗാപിക്സൽ +2 മെഗാപിക്സൽ + 2 മെഗാപിക്സൽ ക്യാമറകളാണ് ആണ് ഒപ്പോയുടെ ഈ OPPO RENO 4 PROഫോണുകൾക്ക് പിന്നിൽ നൽകിയിരിക്കുന്നത് .
കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 32 മെഗാപിക്സൽ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .അതുപോലെ തന്നെ 4,000mAh ന്റെ ബാറ്ററി ലൈഫിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 65W ന്റെ (SuperVOOC 2.0 fast-charging adapter) ഫാസ്റ്റ് ചാർജിങ് സംവിധാനവും ലഭിക്കുന്നതാണ് .
ഈ ചാർജറുകളുടെ മറ്റൊരു സവിശേഷത എന്ന് പറയുന്നത് 0-100% ആകുന്നതിനു 36 മിനുട്ട് സമയം മാത്രമാണ് എടുക്കുന്നത് എന്നതാണ് .34990 രൂപയാണ് ഈ ഫോണുകളുടെ വില വരുന്നത് .ഓഗസ്റ്റ് 5നു ആമസോണിൽ ഫ്ലാഷ് സെയിലിനു എത്തുന്നതായിരിക്കും .