64MPക്വാഡ് ക്യാമറ & 44MP സെൽഫി ക്യാമറയിൽ ഒപ്പോ റെനോ 3 പ്രൊ എത്തുന്നു

Updated on 27-Feb-2020
HIGHLIGHTS

റെനോയുടെ പുതിയ സ്മാർട്ട് ഫോണുകൾ എത്തുന്നു

ഒപ്പോയുടെ ഇനി പുറത്തിറങ്ങുവാനിരിക്കുന്ന ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് ഒപ്പോയുടെ റെനോ 3 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകൾ മാർച്ച് 2നു ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ ഏറ്റവും എടുത്തു പറയേണ്ടത് ഇതിന്റെ മുൻ പിൻ ക്യാമറകളാണ് .

64 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .കൂടാതെ 44 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .ഒപ്പോയുടെ റെനോ 2 കൂടാതെ  10X സൂം എന്ന സ്മാർട്ട് ഫോണുകളാണ് ഇതിനു മുൻപ് റെനോ സീരിയസ്സിൽ വിപണിയിൽ എത്തിയിരുന്നത് .

ക്യാമറകൾക്ക് മുൻഗണന നൽകികൊണ്ട് തന്നെയായിരുന്നു ഒപ്പോയുടെ റെനോ 2 ,10X സൂം എന്ന സ്മാർട്ട് ഫോണുകളും പുറത്തിറങ്ങിയിരുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .ക്യാമറകൾക്ക് മുൻഗണന നല്കികൊണ്ടുതന്നെയാണ് ഒപ്പോയുടെ റെനോ 3 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :