64 എംപി പിൻ കൂടാതെ 44 ഡ്യൂവൽ സെൽഫിയിൽ എത്തിയ Oppo Reno 3 Pro ഫോണുകളുടെ വില 2000 രൂപ കുറച്ചിരുന്നു

64 എംപി പിൻ കൂടാതെ 44 ഡ്യൂവൽ  സെൽഫിയിൽ എത്തിയ Oppo Reno 3 Pro ഫോണുകളുടെ വില 2000 രൂപ കുറച്ചിരുന്നു
HIGHLIGHTS

64 മെഗാപിക്സൽ പിൻ ക്യാമറ ഫോണുകൾ ആണിത്

2000 രൂപ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് Oppo Reno 3 Pro എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .2000 രൂപയുടെ വിലക്കുറവിൽ ആണ് ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നത് . ഒപ്പോയുടെ ഏറ്റവും പുതിയ റെനോ 3 പ്രൊ എന്ന സ്മാർട്ട് ഫോണുകൾ പുറത്തിറക്കി .

6.7 ഇഞ്ചിന്റെ Super AMOLED ഫുൾ HD പ്ലസ് ഡിസ്‌പ്ലേയിലാണ് ഇത് എത്തിയിരിക്കുന്നത് .കൂടാതെ 1080×2400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 20.9 ആസ്പെക്റ്റ് റെഷിയോയും ഇതിനുണ്ട് .കൂടാതെ ഡിസ്‌പ്ലേയുടെ സവിശേഷതകളിൽ എടുത്തുപറയേണ്ട മറ്റൊരു സവിശേഷത ഇതിന്റെ ഡ്യൂവൽ പഞ്ച് ഹോൾ ഡിസ്‌പ്ലേയാണ് .91.5 പെർസെന്റ് സ്ക്രീൻ മുതൽ ബോഡി വരെ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .

\octa-core MediaTek Helio P95 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ  Android 10 ( ColorOS 7 ) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .

8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ കൂടാതെ 8 ജിബിയുടെ റാംമ്മിൽ 256 ജിബിയുടെ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുകയതാണ് .കൂടാതെ ഹിഡൻ ഫിംഗർ പ്രിന്റ് സെൻസറുകൾ ഇതിനുണ്ട് .

ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകളുടെ മറ്റൊരു സവിശേഷത .64 മെഗാപിക്സൽ  + 13 മെഗാപിക്സൽ  + 8 മെഗാപിക്സൽ  + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 44 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ സെൽഫി ക്യാമറകളും ഇതിനുണ്ട് .4025mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 0W VOOC Flash Charge 4.0 ടെക്ക്നോളജിയും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4G VoLTE, Wi-Fi 802.11ac, Bluetooth, GPS/ A-GPS, USB Type-C പോർട്ട് എന്നിവ മറ്റു സവിശേഷതകളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo