8ജിബിയുടെ റാംമ്മിൽ എത്തിയ ഒപ്പോയുടെ റെനോ 2F ഇപ്പോൾ 24500 രൂപയ്ക്ക്

Updated on 23-Oct-2019
HIGHLIGHTS

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .കൂടാതെ സിറ്റി ബാങ്ക് കൂടാതെ  ആക്സിസ് ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ലഭിക്കുന്നതാണ് .6.5 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സ്ക്രീൻ മുതൽ ബോഡി വരെ 91.6 റെഷിയോ ആണുള്ളത് .

2.0GHz Helio P70 octa core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android v9.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം ഇതിനു നല്കിയിട്ടുണ്ട് കൂടാതെ 128  ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് ക്യാമറകളാണ് ഇതിനുള്ളത് .48MP+8MP+2MP+2 മെഗാപിക്സലിന്റെ നാലു ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഒപ്പോയുടെ ഈ മോഡലുകൾക്കുണ്ട് .4000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Type-C ചാർജറുകൾ തന്നെയാണ് ഇതിനുള്ളത് .ഡ്യൂവൽ 4ജി ,നാനോ + നാനോ കൂടാതെ ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവ മറ്റു സവിശേഷതകളാണ് .

25990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .ആമസോണിന്റെ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിലൂടെ ഈ സ്മാർട്ട് ഫോണുകൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ബാങ്ക് ഓഫറുകളും കൂടാതെ നോ കോസ്റ്റ് EMI ലൂടെയും ഇത് ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു നിറങ്ങളിൽ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :