8ജിബിയുടെ റാംമ്മിൽ 48എംപി ക്വാഡ് ക്യാമറയിൽ ഓപ്പോ റെനോ 2 ആമസോണിൽ

8ജിബിയുടെ റാംമ്മിൽ 48എംപി ക്വാഡ് ക്യാമറയിൽ ഓപ്പോ റെനോ 2 ആമസോണിൽ

 

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തി കഴിഞ്ഞു .ഒപ്പോയുടെ റെനോ 2 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ക്വാഡ് ക്യാമറയിൽ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തു പറയേണ്ടതും ഇതിന്റെ 48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകൾ തന്നെയാണ് .കൂടാതെ 8 ജിബിയുടെ റാംമ്മും ഈ മോഡലുകൾക്കുണ്ട് .ബ്ലാക്ക് കൂടാതെ സ്കൈ വൈറ്റ് എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഓപ്പൺ സെയിലിലൂടെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കാവുന്നതാണ് .കൂടാതെ HDFCയുടെ കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ഇൻസ്റ്റന്റ് ക്യാഷ് ബാക്കും ഇതിൽ ലഭിക്കുന്നുണ്ട് .6.53 ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2340 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .സ്ക്രീൻ മുതൽ ബോഡി വരെ 91.6 റെഷിയോ ആണുള്ളത് .

2.2GHz Helio P90 octa core പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android v9.0 ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം ഇതിനു നല്കിയിട്ടുണ്ട് കൂടാതെ 256 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജു ഇതിനുണ്ട് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് 256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

ക്വാഡ് ക്യാമറകളാണ് ഇതിനുള്ളത് .48MP+8MP+2MP+2 മെഗാപിക്സലിന്റെ നാലു ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഒപ്പോയുടെ ഈ മോഡലുകൾക്കുണ്ട് .4000mAHന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .Type-C ചാർജറുകൾ തന്നെയാണ് ഇതിനുള്ളത് .ഡ്യൂവൽ 4ജി ,നാനോ + നാനോ കൂടാതെ ഇൻ ഡിസ്‌പ്ലേ ഫിംഗർ പ്രിന്റ് സെൻസറുകൾ എന്നിവ മറ്റു സവിശേഷതകളാണ് .29990 രൂപയാണ് ഇതിന്റെ വിപണിയിലെ വില വരുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo