ഇന്ത്യൻ വിപണിയിൽ മാത്രമല്ല ലോക വിപണിയിൽ തന്നെ മികച്ച വാണിജ്യം കൈവരിക്കുന്ന രണ്ടു സ്മാർട്ട് ഫോൺ കമ്പനികളാണ് വൺപ്ലസ് കൂടാതെ ഒപ്പോ .വൺപ്ലസ്സിന്റെ ഫോണുകൾക്ക് ഇന്ത്യൻ വിപണിയിൽ മികച്ച വാണിജ്യമാണ് നിലവിലും ലഭിച്ചുകൊണ്ടിരിക്കുന്നത് .എന്നാൽ ഇപ്പോൾ ഇതാ വൺപ്ലസ്സിനെ സംബന്ധിച്ചടത്തോളം അത്ര സുഖകരമായ വാർത്തയല്ല പുറത്തുവരുന്നത് .
വൺപ്ലസ്സിന്റെ അതുപോലെ തന്നെ ഒപ്പോയുടെ ഫോണുകൾക്ക് ജർമ്മിനിയിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത് .ജർമ്മൻ കോടതിയാണ് ഇത്തരത്തിൽ വിധിച്ചിരിക്കുന്നത് .നോക്കിയ കൊടുത്ത പരാതിയിൽ ആണ് ഇപ്പോൾ ഒപ്പോ കൂടാതെ വൺപ്ലസ് ഫോണുകൾക്ക് അവിടെ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത് .
എന്നാൽ വിലക്ക് എത്രകാലം ഉണ്ട് എന്നതിനെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭിച്ചട്ടില്ല .ജർമൻ വിപണിയിലും മികച്ച വാണിജ്യം കൈവരിച്ചുകൊണ്ടിരിക്കുന്ന ഒരു സ്മാർട്ട് ഫോൺ ബ്രാൻഡ് ആണ് വൺപ്ലസ് ഫോണുകൾ . നോക്കിയയും ആയുള്ള പ്രശ്നത്തെ തുടർന്നാണ് ഇത്തരത്തിൽ ഇപ്പോൾ ഒപ്പോ ,വൺപ്ലസ് ഫോണുകൾക്ക് വിലക്ക് ലഭിച്ചിരിക്കുന്നത് .