അമ്പരിപ്പിച്ചു ഒപ്പോ ;8ജിബി റാം ഫോൺ 15000 രൂപ റെയ്ഞ്ചിൽ പുറത്തിറക്കി

Updated on 03-Jan-2022
HIGHLIGHTS

ഒപ്പോയുടെ പുതിയ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തി

Oppo A11s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

8 ജിബിയുടെ റാംമ്മിൽ വരെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ്

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തിയിരിക്കുന്നു .ഒപ്പോയുടെ A11s എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകൾ കുറഞ്ഞ ചിലവിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് .8 ജിബിയുടെ റാംമ്മിൽ വരെയാണ് ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ CNY 999 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 11300 രൂപയാണ് )വില .

Oppo A11s സവിശേഷതകൾ നോക്കാം

ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.5 ഇഞ്ചിന്റെ IPS LCD HD പ്ലസ് ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 720×1,600 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ Snapdragon 460 SoC പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .എന്നാൽ ഈ സ്മാർട്ട് ഫോണുകളിൽ ഉപഭോക്താക്കൾക്ക് 5ജി സപ്പോർട്ട് ലഭിക്കുകയില്ല .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകൾ കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ മെയിൻ ക്യാമറകൾ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 എംപി സെൽഫിയും ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നു .

ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5000 mAhന്റെ ബാറ്ററി ലൈഫിൽ ആണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ 18W ഫാസ്റ്റ് ചാർജിംഗും ലഭിക്കുന്നതാണ് .വില നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകളുടെ 4 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് CNY 999 (ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 11300 രൂപയാണ് )വില വരുന്നത് .കൂടാതെ 8 ജിബി റാം വേരിയന്റുകൾക്ക് CNY 1,199(ഇന്ത്യൻ വിപണിയിൽ കൺവെർട്ട് ചെയ്യുമ്പോൾ ഏകദേശം 14000 രൂപയാണ് )വില വരുന്നത്

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :