ഒപ്പോ K3 പോപ്പ് അപ്പ് സെൽഫി ബഡ്ജറ്റ് സ്മാർട്ട് ഫോൺ പുറത്തിറക്കി
ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കാവുന്ന ഒരു സ്മാർട്ട് ഫോൺ
ഒപ്പോയുടെ മറ്റൊരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ലോകവിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഒപ്പോയുടെ OPPO K3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ പോപ്പ് അപ്പ് ക്യാമറകളും കൂടാതെ ബാറ്ററി ലൈഫും ആണ് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു പോപ്പ് അപ്പ് ക്യാമറ സ്മാർട്ട് ഫോൺ കൂടിയാണിത് .അതുപോലെ തന്നെ VOOC സപ്പോർട്ടും ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് ഉണ്ട് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകൾ ചൈന വിപണിയിൽ എത്തിയിരിക്കുകയാണ് .ഉടൻ തന്നെ ഇന്ത്യൻ വിപണിയിലും പ്രതീക്ഷിക്കാം .
6.5 ഇഞ്ചിന്റെ ഫുൾ HD പ്ലസ് AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1080×2340 പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .19.5:9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്‌പ്ലേകൾക്ക് നൽകിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ ഗെയിമിംഗ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്കായി ഒപ്പോ പുറത്തിറക്കിയിരിക്കുന്ന സ്മാർട്ട് ഫോൺ കൂടിയാണിത് . Qualcomm Snapdragon 710 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ പുതിയ പൈ ഓപ്പറേറ്റിംഗ് സിസ്റ്റവും ഇതിനുണ്ട് .
ഗെയിം ബൂസ്റ്റ് 2.0 ടെക്നോളജിയിലാണ് ഇത് പുറത്തിറങ്ങുന്നത് .അതുകൊണ്ടു തന്നെ മികച്ച ഗെയിമിംഗ് പെർഫോമൻസ് ഇതിൽ നിന്നും പ്രതീക്ഷിക്കാവുന്നതാണ് .അടുത്തതായി ഇതിൽ എടുത്തുപറയേണ്ടത് ഇതിന്റെ ക്യാമറകൾ തന്നെയാണ് .16 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ പോപ്പ് അപ്പ് സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .കൂടാതെ ക്യാമറകളിൽ അൾട്രാ നൈറ്റ് വ്യൂ 2.0 ഫീച്ചറുകളും ലഭ്യമാകുന്നതാണു് .നിലവിൽ ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .
3,765mAhന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .കൂടാതെ VOOC 3.0 ടെക്നോളജിയും ഇത് കാഴ്ചവെക്കുന്നുണ്ട് .ഗെയിമിംഗ് കളിക്കുന്നവർക്കായി പുതിയ ഗെയിമിങ് ടെക്നോളജി സിസ്റ്റവും ഇതിൽ നൽകിയിരിക്കുന്നു .6 ജിബി കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ പുറത്തിറങ്ങുന്ന മോഡലുകൾക്ക് CNY 1,599 (ഏകദേശം ഇന്ത്യൻ വിപണിയിൽ Rs 16,000) രൂപയും കൂടാതെ 6 ജിബി + 128 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് CNY 1,899 (approx Rs 19,000) രൂപയും ആണ് വില വരുന്നത് .