8 ജിബിയുടെ റാംമ്മിൽ പോപ്പ് അപ്പ് സെൽഫി ക്യാമറയിൽ ഒപ്പോ K3 സെയിൽ നാളെ ;16990 രൂപമുതൽ
ഒപ്പോയുടെ മറ്റൊരു ക്യാമറ, പെർഫോമൻസ് സ്മാർട്ട് ഫോൺ കൂടി ഇപ്പോൾ ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .ഒപ്പോയുടെ K3 എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തിയിരിക്കുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ ഇപ്പോൾ 20000 രൂപയ്ക്ക് താഴെ ഒപ്പോയുടെ K3 മോഡലുകളിൽ ലഭ്യമാകുന്നതാണു് .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആരംഭിക്കുന്നതാണ് .
6.50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ഇതിനു ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 6 ജിബിയുടെ റാം 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറിൽ കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ Qualcomm Snapdragon 710പ്രോസസറുകളും കൂടാതെ ആൻഡ്രോയിഡിന്റെ Android Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .
ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .16 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .3765mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .4G LTE, Wi-Fi, Bluetooth v4.2, GPS/ A-GPS, കൂടാതെ Micro-USB , OTG സപ്പോർട്ട് എന്നി സവിശേഷതകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .നാളെ ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .
രണ്ടു മോഡലുകളാണ് നാളെ സെയിലിനു എത്തുന്നത് .6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് ആമസോണിൽ 16990 രൂപയും കൂടാതെ 8 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയിരിക്കുന്ന മോഡലുകൾക്ക് ആമസോണിൽ 19990 രൂപയും ആണ് വിലവരുന്നത് .കൂടാതെ നോ കോസ്റ്റ് EMI &ആക്സിസ് ബാങ്ക് നൽകുന്ന 1000 രൂപയുടെ വരെ ക്യാഷ് ബാക്ക് ഓഫറുകളും ഇതിൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .