8ജിബിയുടെ റാംമ്മിൽ ഒപ്പോയുടെ K3 സ്മാർട്ട് ഫോണുകൾ എത്തുന്നു ?
ഒപ്പോയുടെ ഈ വർഷം തന്നെ പുറത്തിറക്കി ഒരു സ്മാർട്ട് ഫോൺ ആയിരുന്നു ഒപ്പോയുടെ K1 എന്ന മോഡലുകൾ .ഇപ്പോൾ ഒപ്പോ K3 സ്മാർട്ട് ഫോണുകളും ലോകവിപണിയിൽ എത്തുന്നു .അതും മികച്ച സവിശേഷതകളോടെയാണ് ഒപ്പോയുടെ K3 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .8 ജിബിയുടെ റാം വേരിയന്റുകൾ വരെ ഇതിനുണ്ടാകും എന്നാണ് സൂചനകൾ .പോപ്പ് അപ്പ് സെൽഫി ക്യാമറകൾ തന്നെയാണ് ഈ മോഡലുകൾക്കും നൽകിയിരിക്കുന്നത് .ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന കുറച്ചു സവിശേഷതകൾ ഇവിടെ നിന്നും നോക്കാം .
ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ 6.5ഇഞ്ചിന്റെ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ പ്രോസസറുകളുടെ കാര്യത്തിലും മികച്ചുതന്നെ നിൽക്കുന്നു .Snapdragon 710 SoC പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് ഇതിന്റെയും ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ വരെ ഒപ്പോയുടെ K3 സ്മാർട്ട് ഫോണുകളുടെ വേരിയന്റുകൾ പുറത്തിറങ്ങുന്നുണ്ട് .
256 ജിബിവരെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് .16 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ മോഡലുകൾക്കുള്ളത് .3,765mAhന്റെ ഫാസ്റ്റ് ചാർജിങ് VOOC 3.0 ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ഒപ്പോയുടെ K1 സ്മാർട്ട് ഫോണുകൾക്കും 16 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകൾ ആയിരുന്നു നൽകിയിരുന്നത് .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് .ആമസോണിൽ ആണ് ഇതിന്റെ ഫ്ലാഷ് സെയിൽ എത്തുന്നത് .