ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ നാളെ ഇന്ത്യയിൽ എത്തും

Updated on 22-Mar-2022
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ എത്തുന്നു

ഒപ്പോയുടെ കെ 10 എന്ന ഫോണുകളാണ് നാളെ എത്തുന്നത്

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഈ മാസ്സം ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Oppo K10 എന്ന സ്മാർട്ട് ഫോണുകളാണ് ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .നാളെ (മാർച്ച് 23 നു) ഈ സ്മാർട്ട് ഫോണുകൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നതാണ് .അതിനോടൊപ്പം തന്നെ  Enco Air 2 നാളെ വിപണിയിൽ എത്തുന്നുണ്ട് .

Oppo K10

20000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്മാർട്ട് ഫോണുകൾ കൂടിയാണ് Oppo K10 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ പ്രതീക്ഷിക്കുന്ന ഒന്നാണ്  MediaTek Dimensity 8000 പ്രോസ്സസറുകൾ .അതിനൊപ്പം തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ക്യാമറകളും പ്രതീക്ഷിക്കാം .

കൂടാതെ ഈ മാസം ഒപ്പോയുടെ വിപണിയിൽ എത്തുന്ന ഒന്നാണ് OPPO ENCO AIR 2. Bluetooth 5.2, SBC/AAC codec, 20 Hz – 20 kHz ഫ്രീക്കൻസി റേഞ്ച് എന്നിവ ഇതിൽ പ്രതീഷിക്കാവുന്നതാണ് . 27mAhന്റെ ബാറ്ററിയും OPPO ENCO AIR 2 ൽ പ്രതീക്ഷിക്കാവുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :