പിന്നിൽ 116 മെഗാപിക്സൽ ;ഇതാ ഒപ്പോയുടെ ഫൈൻഡ് X3 പ്രൊ ഫോണുകൾ എത്തുന്നു ?

Updated on 10-Dec-2020
HIGHLIGHTS

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നു

OPPO FIND X3 PRO സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്

SNAPDRAGON 888 പ്രോസ്സസറുകളും പ്രതീക്ഷിക്കാവുന്നതാണ്

ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഉടൻ വിപണിയിൽ പുറത്തിറങ്ങുന്നതായി റിപ്പോർട്ടുകൾ .OPPO FIND X3 PRO എന്ന സ്മാർട്ട് ഫോണുകളാണ് ഉടൻ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത്.അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ SNAPDRAGON 888 പ്രോസ്സസറുകൾ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ തന്നെ 50 മെഗാപിക്സലിന്റെ ക്യാമറകളും ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാവുന്നതാണ് .OPPO FIND X3 PRO സ്മാർട്ട് ഫോണുകളുടെ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകൾ നോക്കാം .

OPPO FIND X3 PRO-പ്രതീക്ഷിക്കുന്ന ഫീച്ചറുകൾ നോക്കാം

ഈ സ്മാർട്ട് ഫോണുകൾക്ക് 6.7 ഇഞ്ചിന്റെ QHD+ ഡിസ്പ്ലേ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .അതുപോലെ 3216 x 1440 പിക്സൽ റെസലൂഷനും ഇതിൽ പ്രതീക്ഷിക്കാം .120Hz റിഫ്രഷ് റേറ്റ് കൂടാതെ HDR10+ സെർട്ടിഫികേഷൻ എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .ഗ്ലാസ് ഫിനിഷിൽ തന്നെയായിരിക്കും ഈ സ്മാർട്ട് ഫോണുകളും പുറത്തിറങ്ങുന്നത് .

https://twitter.com/evleaks/status/1335999456320352256?ref_src=twsrc%5Etfw

അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകളാണ് .ഈ സ്മാർട്ട് ഫോണുകളിൽ 50 മെഗാപിക്സലിന്റെ ക്യാമറകളാണ് പ്രതീക്ഷിക്കുന്നത് .50 മെഗാപിക്സൽ(Sony IMX766 sensor ) + 50 മെഗാപിക്സൽ (ultra-wide-angle camera ) + 13 മെഗാപിക്സൽ (5x optical zoom )+ 3  മെഗാപിക്സൽ (മാക്രോ ലെൻസുകൾ ) പിൻ ക്യാമറകളാണ് ഇതിൽ പ്രതീക്ഷിക്കുന്നത് .അതായത് റിപ്പോർട്ടുകൾ പ്രകാരം മുഴുവനായി 116 മെഗാപിക്സൽ പിന്നിൽ തന്നെ ലഭിക്കുന്നുണ്ട് .

അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകളിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറകളും പ്രതീഷിക്കുന്നുണ്ട് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ 4,500mAh ന്റെ ( support for 65W wired fast charging ,30W fast wireless charging out-of-the-box )ബാറ്ററി ലൈഫ് ലഭിക്കുമെന്നാണ് സൂചനകൾ .ഉടൻ തന്നെ ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാം .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :