OPPO FIND X2 LITE സ്മാർട്ട് ഫോണുകൾ എത്തി

Updated on 21-Apr-2020
HIGHLIGHTS

വില വിവരങ്ങൾ എന്തൊക്കെയെന്ന് നോക്കാം

ഒപ്പോയുടെ ഏറ്റവും പുതിയ സ്മാർട്ട് ഫോണുകളിൽ ഒന്നാണ് OPPO FIND X2 LITE എന്ന മോഡലുകൾ .ഇപ്പോൾ ഇ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുകയാണ് .ഒരുപാടു സവിശേഷതകൾ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറക്കിയിരിക്കുന്നത് .അതിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി ടെക്ക്നോളജിയാണ് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക്  Snapdragon 765G പ്രൊസസ്സറുകളും ഉണ്ട് .OPPO FIND X2 LITE സ്മാർട്ട് ഫോണുകളുടെ മറ്റു സവിശേഷതകൾ നോക്കാം .

OPPO FIND X2 LITE-സവിശേഷതകൾ 

 6.4 ഇഞ്ചിന്റെ Full HD+ AMOLED ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 2400 x 1080 പിക്സൽ റെസലൂഷനും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .വാട്ടർ ഡ്രോപ്പ് notch ഡിസ്‌പ്ലേയാണുള്ളത് .ഇതിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രൊസസ്സറുകൾകൂടിയാണ് . Qualcomm Snapdragon 765G (Adreno 620 GPU )ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ഗെയിമുകൾ കളിക്കുന്നവർക്ക് വളരെ അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണിത് .

8ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .48 മെഗാപിക്സൽ ( sensor with an f/1.7 aperture ) + 8 മെഗാപിക്സൽ (secondary ultrawide lens ) + 2  മെഗാപിക്സൽ (monochrome sensor) + 2 മെഗാപിക്സലിന്റെ ( depth sensor ) എന്നിവയാണ് ഇതിന്റെ റിയർ ക്യാമറകൾ .

Oppo Find X2 Lite ഫോണുകൾക്ക് 4,025mAhബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .കൂടാതെ 30W  VOOC 4.0  ഫാസ്റ്റ് ചാർജിങും കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ 32 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .എന്നാൽ ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ വില പുറത്തുവിട്ടിട്ടില്ല .പ്രതീക്ഷിക്കുന്ന വില  499 Euros ആണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :