65W ഫാസ്റ്റ് ചാർജിങ്ങിൽ OPPO FIND X2 ഫെബ്രുവരി 22നു പുറത്തിറങ്ങുന്നു

Updated on 10-Feb-2020
HIGHLIGHTS

120Hz സപ്പോർട്ടോടുകൂടിയുള്ള ഡിസ്‌പ്ലേയിൽ ആണ് ഇത് എത്തുന്നത്

ഒപ്പോയുടെ ഏറ്റവും പുതിയ OPPO FIND X2  എന്ന സ്മാർട്ട് ഫോണുകൾ ഫെബ്രുവരി 22  നു ലോക  വിപണിയിൽ പുറത്തിറങ്ങുന്നതാണ് .മികച്ച സവിശേഷതകളോടെയാണ് ഈ സ്മാർട്ട് ഫോണുകൾ എത്തുന്നത് .കൂടാതെ ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ എത്തുന്ന ഈ സ്മാർട്ട് ഫോണുകൾക്ക് 65 W ഫാസ്റ്റ് ചാർജിങ് സംവിധാനവും ഇതിനു ലഭ്യമാകുന്നതാണു് .2018 ൽ ആയിരുന്നു ഒപ്പോയുടെ Find X സ്മാർട്ട് ഫോണുകൾ വിപണിയിൽ പുറത്തിറക്കിയത് .എന്നാൽ പുതിയ മാറ്റങ്ങൾ വരുത്തിയാണ് OPPO FIND X2 എത്തുന്നത് .

ഒപ്പോയുടെ Find X2 സ്മാർട്ട് ഫോണുകളിൽ പ്രതീഷിക്കുന്ന സവിശേഷതകളിൽ പറയേണ്ടത്  6.5 ഇഞ്ചിന്റെ ഡിസ്‌പ്ലേയും കൂടാതെ OLED സ്ക്രീനും ഇതിനു പ്രതീക്ഷിക്കാവുന്നതാണ് .കൂടാതെ ഒപ്പോയുടെ Find X2 ഫോണുകൾക്ക് 3168 x 1440 ന്റെ പിക്സൽ റെസലൂഷനും ഉണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAhന്റെ ഫാസ്റ്റ് ചാർജിങ് കാഴ്ചവെക്കുന്ന ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .

കൂടാതെ  65W SuperVOOC ചാർജിങും ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .Find X സ്മാർട്ട് ഫോണുകളിൽ 3730mAh ന്റെ ബാറ്ററി ലൈഫ് ആയിരുന്നു ഉണ്ടായിരുന്നത് .ഒപ്പോയുടെ Find X എന്ന സ്മാർട്ട് ഫോണുകൾക്ക് Snapdragon 845 Octa Core പ്രൊസസ്സറുകൾ ആയിരുന്നു നൽകിയിരുന്നത് OPPO FIND X2  ഫോണുകൾക്കും മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന പ്രോസസറുകൾ തന്നെ പ്രതീക്ഷിക്കാവുന്നതാണ് .

8 ജിബിയുടെ റാം വരെ ഈ find X മോഡലുകൾക്കുണ്ടായിരുന്നു .ഒപ്പോയുടെ Find X ഫോണുകളുടെ വില വരുന്നത് 59,990 രൂപയാണ് .OPPO FIND X2 ഫോണുകളും ഹൈ ഏൻഡ് കാറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന ഫോണുകൾ തന്നെയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :