ഒപ്പോയുടെ ഫെസ്റ്റിവൽ ഡേയ്സ് ;48 + 5 ക്യാമറയിൽ എത്തിയ ഒപ്പോ F11 പ്രൊ ഇപ്പോൾ 22,990 രൂപയ്ക്ക്

ഒപ്പോയുടെ ഫെസ്റ്റിവൽ ഡേയ്സ് ;48 + 5 ക്യാമറയിൽ എത്തിയ ഒപ്പോ F11 പ്രൊ ഇപ്പോൾ 22,990 രൂപയ്ക്ക്
HIGHLIGHTS

ഒപ്പോയുടെ സ്മാർട്ട് ഫോണുകൾക്ക് ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഒപ്പോയുടെ ഫന്റാസ്റ്റിക്ക് ഫെസ്റ്റിവൽ ഓഫറുകൾ നടന്നുകൊണ്ടിരിക്കുകയാണ് .നാളെകൂടി ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ഉത്പന്നങ്ങൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ എടുത്തുപറയേണ്ടത് ഒപ്പോയുടെ F11 പ്രൊ സ്മാർട്ട് ഫോണുകളാണ് .11000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളിൽ ഈ  ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഒപ്പോ F11 പ്രൊ ;6.5 ഇഞ്ചിന്റെ  HD+ ഡിസ്‌പ്ലേകളാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 90.9 സ്ക്രീൻ ബോഡി റെഷിയോയും ഈ സ്മാർട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് . 3D എഫക്ടോടെയുള്ള ഡിസൈനിൽ ആണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത് .തണ്ടർ ബ്ലാക്ക് , Aurora ഗ്രീൻ കൂടാതെ വാട്ടർ ഫാൾ ഗ്രേ എന്നി നിറങ്ങളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഗെയിമെഴ്സിന് അനിയോജ്യമായ ഒരു സ്മാർട്ട് ഫോൺ കൂടിയാണ് ഇത് .VOOC 3.0 ഫാസ്റ്റ് ചാർജിങ് ടെക്നോളോജിയാണ് ഈ സ്മാർട്ട് ഫോണുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .കൂടാതെ Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം .

അതുപോലെ തന്നെ കമ്പനിയുടെ തന്നെ ColorOS 6.0 ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണുള്ളത് .ColorOS 6.0 എന്നത് ആൻഡ്രോയിഡിന്റെ തന്നെ  Android 9.0 Pie ബേസ് തന്നെയാണ് .പോപ്പ് അപ്പ് ക്യാമറകളിലാണ് ഈ ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .16 മെഗാപിക്സലിന്റെ AI സെൽഫി പോപ്പ് അപ്പ് ക്യാമറകളും കൂടാതെ 48 മെഗാപിക്സലിന്റെ ട്രിപ്പിൾ പിൻ ക്യാമറകളുമാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ ഫാസ്റ്റ് ചാർജിങ് ഈ ഫോണുകൾക്ക് ലഭിക്കുന്നുണ്ട് .4,000mAhന്റെ VOOC 3.0 ഫാസ്റ്റ് ചാർജിങ്  ബാറ്ററി ലൈഫും ഒപ്പോയുടെ ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo