48+8+2+2MPഎത്തിയ OPPO A9 2020 ഫോണുകൾ 15,990 രൂപയ്ക്ക്

48+8+2+2MPഎത്തിയ OPPO A9 2020 ഫോണുകൾ 15,990 രൂപയ്ക്ക്
HIGHLIGHTS

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ ഒപ്പോയുടെ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ജനുവരി 10 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഇതിൽ ഒപ്പോയുടെ OPPO A9  2020 എന്ന സ്മാർട്ട് ഫോണുകൾ മികച്ച വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

ഒപ്പോയുടെ A9 2020 

6.50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ഇതിനു ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  രണ്ടു വേരിയന്റുകളിൽ ഇത് ലഭിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

അതുപോലെ തന്നെ Qualcomm Snapdragon 665 പ്രോസസറുകളും കൂടാതെ ആൻഡ്രോയിഡിന്റെ Android Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .

5000mAhന്റെ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 15990 രൂപയാണ് വരുന്നത് .8ജിബിയുടെ റാം വേരിയന്റുകൾക്ക് 18,490 രൂപയുമാണ് വിലവരുന്നത് .രണ്ടു നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .മറൈൻ ഗ്രീൻ കൂടാതെ സ്‌പേസ് പർപ്പിൾ എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo