48+8+2+2MP എത്തിയ OPPO A9 2020 ഇപ്പോൾ 15990 രൂപയ്ക്ക്

Updated on 18-Dec-2019
HIGHLIGHTS

OPPO A9 2020;ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കാം

ഒപ്പോ സ്മാർട്ട് ഫോണുകളുടെ ഫന്റാസ്റ്റിക്ക് ഡേ ഓഫറുകൾ ഇപ്പോൾ ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നടന്നുകൊണ്ടിരിക്കുകയാണ് .ഡിസംബർ 18 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ ഓഫറുകളിൽ മികച്ച എക്സ്ചേഞ്ച് ,ക്യാഷ് ബാക്ക് ഓഫറുകൾ ലഭിക്കുന്നതാണ് .യെസ് ബാങ്കിന്റെ കാർഡുകൾക്ക് സ്പെഷ്യൽ ക്യാഷ് ബാക്ക് ലഭിക്കുന്നുണ്ട് .ഇപ്പോൾ  OPPO A9 2020 എന്ന ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നു .

 OPPO A9 2020

6.50 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .1080×2340 പിക്സൽ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ഇതിനു ലഭിക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ  രണ്ടു വേരിയന്റുകളിൽ ഇത് ലഭിക്കുന്നതാണ് .4 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ റാം & 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ മെമ്മറി കാർഡ് മുഖേന മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .

അതുപോലെ തന്നെ Qualcomm Snapdragon 665 പ്രോസസറുകളും കൂടാതെ ആൻഡ്രോയിഡിന്റെ Android Pie ൽ തന്നെയാണ് ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ക്വാഡ് ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്കുള്ളത് .ഈ ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററികൂടിയാണ് .

5000mAhന്റെ ബാറ്ററി ലൈഫിലാണ് ഇത് എത്തിയിരിക്കുന്നത് .ഇതിന്റെ വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാം വേരിയന്റുകൾക്ക് ഇന്ത്യൻ വിപണിയിൽ 15990 രൂപയാണ് വരുന്നത് .8ജിബിയുടെ റാം വേരിയന്റുകൾക്ക് 18,490 രൂപയുമാണ് വിലവരുന്നത് .രണ്ടു നിറങ്ങളിൽ ഇത് വിപണിയിൽ ലഭ്യമാകുന്നതാണു് .മറൈൻ ഗ്രീൻ കൂടാതെ സ്‌പേസ് പർപ്പിൾ എന്നി നിറങ്ങളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :