ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തുന്നു
Oppo F21 Pro എന്ന സ്മാർട്ട് ഫോണുകളാണ് വിപണിയിൽ എത്തുന്നത്
ഒപ്പോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നു .Oppo F21 Pro എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറങ്ങുന്നത് .ഈ Oppo F21 Pro സ്മാർട്ട് ഫോണുകൾ ഇതാ ഇന്ത്യൻ വിപണിയിൽ ഏപ്രിൽ 12 നു എത്തും എന്നാണ് അറിയുവാൻ കഴിഞ്ഞിരുന്നത്.
മികച്ച ഫീച്ചറുകളിൽ തന്നെ ഈ Oppo F21 Pro സീരിസ്സ് സ്മാർട്ട് ഫോണുകൾ വിപണിയിൽ പ്രതീഷിക്കാവുന്നതാണ് .ഈ സ്മാർട്ട് ഫോണുകളുടെ ഡിസൈൻ തന്നെയാണ് ഇതിൽ എടുത്തു പറയേണ്ട ഒന്ന് .മറ്റൊരു പ്രതീക്ഷിക്കുന്ന സവിശേഷത എന്നത് ഇതിന്റെ പ്രോസ്സസറുകളാണ് . Qualcomm Snapdragon 680 പ്രോസ്സസറുകളിൽ തന്നെ പ്രതീക്ഷിക്കാം .
അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ 90Hz FHD+ AMOLED ഡിസ്‌പ്ലേയിൽ തന്നെ വിപണിയിൽ പുറത്തിറങ്ങും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ .അതുപോലെ തന്നെ ട്രിപ്പിൾ പിൻ ക്യാമറ സെറ്റപ്പിൽ തന്നെ ഈ പുതിയ ഫോണുകൾ വിപണിയിൽ പ്രതീക്ഷിക്കാവുന്നതാണ് . അതും 64 മെഗാപിക്സലിന്റെ ക്യാമറകളിൽ തന്നെ പ്രതീക്ഷിക്കാം .
ഈ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കുന്ന മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ 4500mAh ബാറ്ററി ലൈഫ് ആണ് .ഏപ്രിൽ 12 നു വൈകിട്ട് 5 മണിയ്ക്ക് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തും .ഒപ്പോയുടെ ഒഫീഷ്യൽ ട്വിറ്റർ വഴിയാണ് ഇപ്പോൾ ഇത് പുറത്തുവിട്ടിരിക്കുന്നത് .