സ്റ്റൈലിഷ് OPPO F17 Pro ആമസോണിൽ സെയിലിനു എത്തി

Updated on 07-Sep-2020
HIGHLIGHTS

OPPO F17 Pro സ്മാർട്ട് ഫോണുകൾ ആമസോണിൽ നിന്നും വാങ്ങിക്കാം

22,990 രൂപയാണ് ഈ സ്മാർട്ട് ഫോണുകളുടെ വില വരുന്നത്

കൂടാതെ എക്സ്ചേഞ്ച് ഓഫറുകളും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ഒപ്പോയുടെ പുതിയ OPPO F17 Pro എന്ന സ്മാർട്ട് ഫോണുകൾ സെയിലിനു എത്തിയിരിക്കുന്നു .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .

കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് മീഡിയടെക്കിന്റെ പ്രോസ്സസറുകളിലാണ് .MediaTek Helio P95 ലാണ് Oppo F17 Pro ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ നോക്കാം .ഇതിനു 48 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകൾ  + 2 മെഗാപിക്സൽ മോണോക്രോം  + 2 മെഗാപിക്സൽ portrait സെൻസറുകൾ എന്നിവയാണുള്ളത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ 4,000mAhന്റെ (30W VOOC Flash Charge 4.0 ) ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

4G VoLTE, Wi-Fi, Bluetooth, GPS/ A-GPS കൂടാതെ USB Type-C,മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുന്നത് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ + 128 ജിബി വേരിയന്റുകൾക്ക് 22990 രൂപയാണ് വില വരുന്നത് .ഇപ്പോൾ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :