സ്റ്റൈലിഷ് ഡിസൈനിൽ ഒപ്പോയുടെ F17 പ്രൊ ദിവാലി എഡിഷൻ പുറത്തിറക്കി

Updated on 20-Oct-2020
HIGHLIGHTS

ദീപാവലി എഡിഷനുമായി ഒപ്പോയുടെ F17 പുറത്തിറക്കി

സ്റ്റൈലിഷ് രൂപകല്പനയിലാണ് ഈ ഫോണുകൾ എത്തിയിരിക്കുന്നത്

ഇപ്പോൾ ആമസോൺ വഴി പ്രി ഓർഡറുകൾ നടത്താവുന്നതാണ്

ഒപ്പോയുടെ F17 എന്ന സ്മാർട്ട് ഫോണുകളുടെ ദിവാലി എഡിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഗോൾഡ് നിറത്തിലുള്ള വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് . ദിവാലി എഡിഷനുകൾക്ക് 23990 രൂപയാണ് വില വരുന്നത് .ഒക്ടോബർ 23 മുതൽ സെയിൽ ആരംഭിക്കുന്നതാണ് .ഇപ്പോൾ ഈ ഫോണുകൾ  പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നു .

Oppo F17 Pro സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് മീഡിയടെക്കിന്റെ പ്രോസ്സസറുകളിലാണ് .MediaTek Helio P95 ലാണ് Oppo F17 Pro ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ നോക്കാം .ഇതിനു 48 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകൾ  + 2 മെഗാപിക്സൽ മോണോക്രോം  + 2 മെഗാപിക്സൽ portrait സെൻസറുകൾ എന്നിവയാണുള്ളത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ 4,000mAhന്റെ (30W VOOC Flash Charge 4.0 ) ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

4G VoLTE, Wi-Fi, Bluetooth, GPS/ A-GPS കൂടാതെ USB Type-C,മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുന്നത് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ + 128 ജിബി വേരിയന്റുകൾക്ക് 22990 രൂപയാണ് വില വരുന്നത് .എന്നാൽ ദിവാലി എഡിഷനുകൾക്ക് 23990 രൂപയാണ് വില വരുന്നത് .ഒക്ടോബർ 23 മുതൽ സെയിൽ ആരംഭിക്കുന്നതാണ് .ഇപ്പോൾ ഈ ഫോണുകൾ  പ്രീ ഓർഡറുകൾ നടത്തുവാൻ സാധിക്കുന്നു .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :