ദീപാവലി എഡിഷൻ ;ഒപ്പോയുടെ F17 പ്രൊ സ്പെഷ്യൽ എഡിഷൻ സെയിൽ ആരംഭിച്ചു

Updated on 27-Oct-2020
HIGHLIGHTS

ഒപ്പോയുടെ F17 പ്രൊ സ്പെഷ്യൽ എഡിഷനുകൾ പുറത്തിറക്കി

ദീപാവലി എഡിഷനുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്

ഒപ്പോയുടെ F17 എന്ന സ്മാർട്ട് ഫോണുകളുടെ ദിവാലി എഡിഷനുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .ഗോൾഡ് നിറത്തിലുള്ള വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .ദിവാലി എഡിഷനുകൾക്ക് 23990 രൂപയാണ് വില വരുന്നത് .ഇപ്പോൾ ഈ സ്മാർട്ട് ഫോണുകളുടെ സെയിൽ ആമസോണിൽ ആരംഭിച്ചിരിക്കുന്നു .8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ ആണ് ഒപ്പോയുടെ ദീപാവലി എഡിഷനുകൾ എത്തിയിരിക്കുന്നത് .23,990 രൂപയാണ് വില .

OPPO F17 PRO സവിശേഷതകൾ

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് 6.43 ഇഞ്ചിന്റെ ഫുൾ HD പ്ലസ് ഡിസ്‌പ്ലേയാണ് നൽകിയിരിക്കുന്നത് .കൂടാതെ 1,080×2,400 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 20:9 ആസ്പെക്റ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഈ സ്മാർട്ട് ഫോണുകളുടെ പ്രോസ്സസറുകൾ പ്രവർത്തിക്കുന്നത് മീഡിയടെക്കിന്റെ പ്രോസ്സസറുകളിലാണ് .MediaTek Helio P95 ലാണ് Oppo F17 Pro ഫോണുകളുടെ പ്രോസസ്സർ പ്രവർത്തനം നടക്കുന്നത് .

കൂടാതെ Android 10 ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ സ്റ്റോറേജുകളിൽ വരെ ലഭിക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളുടെ ക്യാമറ സവിശേഷതകൾ നോക്കാം .ഇതിനു 48 മെഗാപിക്സൽ ക്വാഡ് ക്യാമറകളാണ് നൽകിയിരിക്കുന്നത് .

48 മെഗാപിക്സൽ പ്രൈമറി സെൻസറുകൾ + 8 മെഗാപിക്സൽ വൈഡ് ആംഗിൾ സെൻസറുകൾ  + 2 മെഗാപിക്സൽ മോണോക്രോം  + 2 മെഗാപിക്സൽ portrait സെൻസറുകൾ എന്നിവയാണുള്ളത് .അതുപോലെ തന്നെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഈ സ്മാർട്ട് ഫോണുകൾക്ക് ലഭിക്കുന്നതാണ് .ബാറ്ററി ലൈഫിലേക്കു വരുകയാണെങ്കിൽ 4,000mAhന്റെ (30W VOOC Flash Charge 4.0 ) ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .

4G VoLTE, Wi-Fi, Bluetooth, GPS/ A-GPS കൂടാതെ USB Type-C,മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർധിപ്പിക്കുന്നത് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 8 ജിബിയുടെ + 128 ജിബി വേരിയന്റുകൾക്ക് 22990 രൂപയാണ് വില വരുന്നത് .എന്നാൽ ദിവാലി എഡിഷനുകൾക്ക് 23990 രൂപയാണ് വില വരുന്നത് .

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :