ഒപ്പോയുടെ F15 vs റെഡ്‌മിയുടെ നോട്ട് 8 പ്രൊ ;താരതമ്യം നോക്കാം

Updated on 17-Jan-2020
HIGHLIGHTS

രണ്ടു ഫോണുകളും തമ്മിലുള്ള ഫീച്ചർ താരതമ്മ്യം നോക്കാം

ഒപ്പോയുടെ F15 ; 6.4 ഇഞ്ചിന്റെ HD+ AMOLED ഡിസ്‌പ്ലേകളാണ് ഈ മോഡലുകള്‍ക്കുള്ളത് .കൂടാതെ 90.9 സ്ക്രീന്‍ ബോഡി റെഷിയോയും ഈ സ്മാര്‍ട്ട് ഫോണുകളുടെ ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ സംരക്ഷണത്തിന് Corning Gorilla Glass v5 ലഭിക്കുന്നതാണ് .അതുപോലെ തന്നെ 1080 x 2340 പിക്സൽ റെസലൂഷനും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .MediaTek Helio P70 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .Android v9.0 (Pie) ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ 8 ജിബിയുടെ റാംമ്മിൽ ആണ് ഇത് പുറത്തിറങ്ങുന്നത് .കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .256 ജിബിവരെ ഇതിന്റെ മെമ്മറി കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ക്വാഡ് ക്യാമറകൾ ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .48 MP + 8 MP + 2 MP + 2 MP ക്വാഡ് ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ ബാറ്ററി ലൈഫ് ആണ് .4000mAHന്റെ ബാറ്ററി കരുത്തിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് ഉള്ള  VOOC ചാർജറുകൾ ആണുള്ളത് .ഇപ്പോൾ 8 ജിബിയുടെ റാം വേരിയന്റുകൾ മാത്രമാണ് എത്തിയിരിക്കുന്നത് .

റെഡ്‌മിയുടെ നോട്ട് 8 പ്രൊ ;6.53 ഇഞ്ചിന്റെ ഫുൾ HD+  ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .1080×2340  പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .സംരക്ഷണത്തിന് Corning Gorilla Glass 5 ആണ് ഉപയോഗിച്ചിരിക്കുന്നത് .ഇതിന്റെയും പ്രധാന ആകർഷണം ഇതിന്റെ ക്യാമറകൾ തന്നെയാണ് .അതുപോലെ Android 9 Pie ൽ തന്നെയാണ് ഷവോമി റെഡ്മി നോട്ട് 8 പ്രൊ എന്ന മോഡലുകളുടെയും പ്രവർത്തനം നടക്കുന്നത് .ക്യാമറയിലും പ്രോസസറിലും വലിയ മാറ്റമാണ് റെഡ്മി നോട്ട് 8 പ്രൊ വരുത്തിയിരിക്കുന്നത് .
 
64 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ പിൻ ക്യാമറകളും  കൂടാതെ 20  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണുള്ളത് . .4500mAh ന്റെ ഫാസ്റ്റ് ചാർജിങ് ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ MediaTek Helio G90T പ്രോസസറുകളിലാണ് ഈ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നത് .18W ഫാസ്റ്റ് ചാർജിങും ഈ മോഡലുകൾക്കുണ്ട് .

6  ജിബിയുടെ റാം വേരിയന്റുകൾ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകൾ & 6 ജിബിയുടെ റാം ,128 ജിബിയുടെ സ്റ്റോറേജ് ,8 ജിബിയുടെ റാം കൂടാതെ 128ജിബിയുടെ സ്റ്റോറേജ്  എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :